kozhikode local

വളയത്ത് സ്‌ഫോടനം; പരിഭ്രാന്തി പരത്തി

നാദാപുരം: വളയം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മാമുണ്ടേരി ഭാഗത്തുണ്ടായ സ്‌ഫോടനം പരിഭ്രാന്തി പരത്തി. ശനിയാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് മേഖലയെ കിടിലം കൊള്ളിച്ച  ഉഗ്ര സ്‌ഫോടനം ഉണ്ടായത്. കിലോമീറ്ററുകള്‍ ദൂരെ മുഴങ്ങി കേട്ട സ്‌ഫോടനത്തെ തുടര്‍ന്ന് വളയം എസ്‌ഐ പി എല്‍ ബിനുലാലിന്റെ നേതൃത്വത്തില്‍ മേഖലയില്‍ രാത്രി തന്നെ പരിശോധന നടത്തിയെങ്കിലും സ്ഥലം കണ്ടെത്താനായില്ല.
ബോംബ് നിര്‍മിച്ചതിന് ശേഷം പരീക്ഷണം നടത്തിയതാവാമെന്ന നിഗമനത്തിലാണ് പോലീസ്. നാദാപുരം കണ്‍ട്രോള്‍ റൂം എസ്‌ഐ മാരും പരിശോധനകള്‍ക്കായി സ്ഥലത്തെത്തിയിരുന്നു.
നേരത്തെ ഈ മേഖലയില്‍ നിന്ന് നിരവധി ബോംബുകളും, സ്‌ഫോടക വസ്തുക്കളും പോലീസ് റെയ്ഡുകളില്‍ കണ്ടെത്തിയിരുന്നു. വളയത്ത് നടക്കുന്ന വോളിബോള്‍ മല്‍സരത്തിനിടെ കഴിഞ്ഞ ദിവസം ചെറുമോത്ത് സ്വദേശിയായ ഒരു യുവാവിന് മര്‍ദനമേറ്റിരുന്നു. വോളിബോളിനിടെ സംഘര്‍ഷമുണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ശനിയാഴ്ച്ച നടക്കാനിരുന്ന മല്‍സരങ്ങള്‍ നിര്‍ത്തി വെക്കാന്‍ നാദാപുരം ഡിവൈഎസ്പി വളയം പോലിസിന് നിര്‍ദേശം നല്‍കിയിരുന്നു.
സിപിഎം, ലീഗ് നേതാക്കളും പോലിസുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തിയ ശേഷമാണ് രാത്രി വൈകി മത്സരങ്ങള്‍ ആരംഭിച്ചത്. ഇതിനിടയിലാണ് സ്‌ഫോടനം ഉണ്ടായത്. ഞായറാഴ്ച്ച രാവിലെയും പോലിസ് തിരച്ചില്‍ നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല.
Next Story

RELATED STORIES

Share it