Flash News

വനിതാ നേതാവിന് അശ്ലീല സന്ദേശം; ബിജെപി സംസ്ഥാന നേതാവിനെതിരെ നടപടി

വനിതാ നേതാവിന് അശ്ലീല സന്ദേശം; ബിജെപി സംസ്ഥാന നേതാവിനെതിരെ നടപടി
X


തിരുവനന്തപുരം: മഹിളാ മോര്‍ച്ച നേതാവിന് അശ്ലീല സന്ദേശമയച്ച ബിജെപി സംസ്ഥാന നേതാവിനെതിരെ നടപടി. ബിജെപി മധ്യമേഖല സംഘടന സെക്രട്ടറി കാശിനാഥിനെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് നീക്കി. ബിജെപി സംസ്ഥാന, ജില്ലാ നേതാക്കള്‍ക്ക് യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. പാര്‍ട്ടി തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആലപ്പുഴയില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ ഇയാളെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് നീക്കാന്‍ തീരുമാനിക്കുകയായിരുന്നു.

'സമ്പര്‍ക്കം' എന്ന പേരില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇയാള്‍ മഹിളാ മോര്‍ച്ച നേതാവുമായി ഇടപെടാറുണ്ടായിരുന്നു. തുടര്‍ന്ന് വീഡിയോ ചാറ്റിനുള്ള ആപ്പായ ഐഎംഒ ഉപയോഗിച്ച് അശ്ലീല സന്ദേശം അയക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് യുവതിയെ കൊട്ടാരക്കയിലെ വീട്ടിലേക്ക് മാറ്റി. എന്നാല്‍ യുവതിയെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലുവ മണ്ഡലം ഭാരവഹിയുടെ നേതൃത്വത്തില്‍ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുകയും വീടുകയറി ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്നാണ് യുവതിയുടെ ഭര്‍ത്താവ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടുള്ളവര്‍ക്ക് നേരിട്ട് പരാതി നല്‍കിയത്. ആലുവ സ്വദേശിയായ കാശിനാഥ് എബിവിപി മുന്‍ സംസ്ഥാന നേതാവാണ്.
Next Story

RELATED STORIES

Share it