രവിശങ്കര്‍ പ്രസാദ് ആര്‍എസ്എസ് പ്രചാരകന്‍: കോടിയേരി

തിരുവനന്തപുരം: സിപിഎമ്മിനെ തെരുവില്‍ ഇറങ്ങി നേരിടുമെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന കേന്ദ്രമന്ത്രിപദത്തിന് ഒട്ടും യോജിച്ചതായില്ലെന്നും ആര്‍എസ്എസ് പ്രചാരക് ആയി കേന്ദ്രമന്ത്രി പ്രവര്‍ത്തിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ അക്രമം നടത്തുന്നത് ആരാണെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വമ്പിച്ച വിജയം ഉണ്ടായപ്പോള്‍ അതില്‍ വെറിപൂണ്ട ബിജെപി സംസ്ഥാനത്തുടനീളം അക്രമം അഴിച്ചുവിടുകയായിരുന്നു.
കണ്ണൂരിലെ ധര്‍മടം മണ്ഡലത്തില്‍ ആഹ്ലാദപ്രകടനത്തിനു നേരെ ബോംബ് എറിയുകയും വാഹനമിടിപ്പിച്ച് സിപിഎം പ്രവര്‍ത്തകനായ ചേരിക്കല്‍ രവിയെ കൊലപ്പെടുത്തുകയും ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലത്തി ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെപ്പോലും ആക്രമിച്ചു പരിക്കേ ല്‍പ്പിക്കുകയാണ് ബിജെപിക്കാ ര്‍ ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പിനുശേഷം അക്രമപരമ്പര അഴിച്ചുവിട്ടവരാണ് ഇപ്പോള്‍ മാലാഖ ചമയാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയി ല്‍ 19 സിപിഎം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസ് കൊലപ്പെടുത്തിയത്.
കേരളത്തിലുടനീളം കലാപങ്ങള്‍ സൃഷ്ടിച്ച് മുന്നോട്ടുപോയ പാരമ്പര്യം മാത്രം അവകാശപ്പെടാനുള്ള പാര്‍ട്ടിയാണ് ബിജെപി. ക്രമസമാധാനമെന്നത് ഓരോ സംസ്ഥാനത്തിന്റെയും അധികാരപരിധിക്കകത്തു വരുന്നതാണ്. അതത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ഇത്തരം അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ നിലപാടാണ് കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. കേന്ദ്രമന്ത്രിയുടെ ഉത്തരവാദിത്തവും കാഴ്ചപ്പാടും ഇനിയും ഇദ്ദേഹം പഠിച്ചുവരാനുണ്ട് എന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സംസ്ഥാനങ്ങളുടെ അധികാരങ്ങളെ ദുര്‍ബലപ്പെടുത്തി ഫെഡറല്‍ ഘടനയെ തകര്‍ക്കുന്ന സംഘപരിവാര അജണ്ടയും ഈ പ്രസ്താവനയില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള കേന്ദ്രമന്ത്രിയുടെ ആഹ്വാനം സംഘപരിവാരത്തിന്റെ കേരളത്തിലെ അജണ്ട എന്തെന്നു വ്യക്തമാക്കുന്നതാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഭീഷണി സിപിഎമ്മിനോടു വേണ്ട: യെച്ചൂരി
ന്യൂഡല്‍ഹി: സിപിഎമ്മിനെ തെരുവില്‍ നേരിടുമെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെയും പ്രസ്താവനയ്‌ക്കെതിരേ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംഘപരിവാര ഭീഷണി സിപിഎമ്മിനോടു വേണ്ടെന്ന് യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു. ഭീഷണി നേരിടാന്‍ പാര്‍ട്ടിക്കറിയാം. ഇത്തരം ഭീഷണി നേരിടുന്നത് ആദ്യമല്ല. കേരളത്തില്‍ ആക്രമണം അഴിച്ചുവിട്ടത് ആര്‍എസ്എസ് ആണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it