Flash News

രണ്ട് ജെഡിഎസ് മന്ത്രിമാര്‍ക്ക് അതൃപ്തി

ബംഗളൂരു: കര്‍ണാടകയില്‍ വകുപ്പ് വിഭജനത്തെച്ചൊല്ലി രണ്ടു ജെഡിഎസ് മന്ത്രിമാരുടെ എതിര്‍പ്പ് മറനീക്കി പുറത്തുവന്നു. മുതിര്‍ന്ന മന്ത്രിമാരായ ജി ടി ദേവഗൗഡ, സി എസ് പുട്ടരാജു എന്നിവരാണ് ജെഡിഎസ് നേതൃത്വത്തിനെതിരേ അസംതൃപ്തി പ്രകടിപ്പിച്ചത്. പ്രധാന വകുപ്പുകള്‍ കിട്ടുമെന്ന പ്രതീക്ഷ അസ്ഥാനത്തായതാണ് മന്ത്രിമാരുടെ അതൃപ്തിക്കു കാരണം. ജി ടി ദേവഗൗഡയ്ക്ക് ഉന്നത വിദ്യാഭ്യാസവകുപ്പും പുട്ടരാജുവിന് ജലസേചന വകുപ്പുമാണ് ലഭിച്ചത്.
മൈസൂരുവിലെ ചാമുണ്ടേശ്വരി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ തോല്‍പിച്ച നേതാവാണ് ജി ടി ദേവഗൗഡ. ലോക്‌സഭാ സീറ്റ് ഒഴിഞ്ഞുകൊണ്ടാണ് പുട്ടരാജു മേലുകോട്ട് നിയമസഭാ മണ്ഡലത്തില്‍ നിന്നു മല്‍സരിച്ചു ജയിച്ചത്. രണ്ടു മന്ത്രിമാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് അടക്കമുള്ള വകുപ്പുകളില്‍ കണ്ണുണ്ടായിരുന്നു. ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡയുടെ ബന്ധു ഡി സി തമ്മണ്ണയ്ക്ക് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് നല്‍കിയതാണ് എതിര്‍പ്പിന്റെ കാരണങ്ങളിലൊന്ന്. എന്നാല്‍, മന്ത്രിമാര്‍ക്ക് അതൃപ്തിയുണ്ടെന്ന റിപോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ നിന്നാണറിഞ്ഞതെന്നു  കുമാരസ്വാമി പറഞ്ഞത്.
Next Story

RELATED STORIES

Share it