Sub Lead

ഛത്തീസ്ഗഢില്‍ 18 മാവോവാദികളെ വെടിവച്ച് കൊന്നു

ഛത്തീസ്ഗഢില്‍ 18 മാവോവാദികളെ വെടിവച്ച് കൊന്നു
X

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ 18 മാവോവാദികളെ വെടിവച്ച് കൊന്നു. ഉന്നത മാവോവാദി നേതാവ് ശങ്കര്‍ റാവു ഉള്‍പ്പെടെയുള്ളവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് സീനിയര്‍ പോലിസ് ഓഫിസര്‍ കല്യാണ് പറഞ്ഞു. ഛത്തീസ്ഗഡ് പോലിസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെയും അതിര്‍ത്തി രക്ഷാ സേനയുടെയും സംയുക്ത സംഘവും മാവോവാദികളും ഛോട്ടേബെത്തിയ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും രണ്ട് സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായും പോലിസ് അറിയിച്ചു. സംഘത്തില്‍നിന്ന് നാല് എകെ 47 തോക്കുകള്‍ ഉള്‍പ്പെടെ വന്‍തോതില്‍ ആയുധങ്ങള്‍ കണ്ടെടുത്തതായും സൈന്യം അവകാശപ്പെട്ടു. തലയ്ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ടയാളാണ് ശങ്കര്‍ റാവു.

കഴിഞ്ഞ മാസം ജില്ലയില്‍ മറ്റൊരു ഏറ്റുമുട്ടലില്‍ ഒരു മാവോവാദിയും ഒരു പോലിസുകാരനും കൊല്ലപ്പെട്ടിരുന്നു. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിനൊപ്പം സംസ്ഥാന പോലിസ് സേനയുടെ രണ്ട് യൂനിറ്റുകളായ ഡിആര്‍ജിയിലെയും ബസ്തര്‍ ഫൈറ്റേഴ്‌സിലെയും ഉദ്യോഗസ്ഥര്‍ ഓപറേഷനില്‍ പങ്കെടുത്തതായി ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞു. പട്രോളിങ് സംഘം വനപ്രദേശം വളയുന്നതിനിടെ വെടിയുതിര്‍ത്തതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് അവകാശപ്പെടുന്നത്. ഫെബ്രുവരിയില്‍ കാങ്കറില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ഇതേ ജില്ലയില്‍ സുരക്ഷാ സേനയും മാവോവാദികളും തമ്മില്‍ വെടിവയ്പുണ്ടായിരുന്നു.

Next Story

RELATED STORIES

Share it