Cricket

രണ്ടും കല്‍പ്പിച്ചാണ് കൊല്‍ക്കത്ത; വെടിക്കെട്ട് ഓള്‍ റൗണ്ടര്‍മാരും തീപ്പൊരി ബൗളിങും

രണ്ടും കല്‍പ്പിച്ചാണ് കൊല്‍ക്കത്ത; വെടിക്കെട്ട് ഓള്‍ റൗണ്ടര്‍മാരും തീപ്പൊരി ബൗളിങും
X



ഐപിഎല്ലിന്റെ 11ാം സീസണില്‍ അടിമുടി മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇറങ്ങുന്നത്. ഗൗതം ഗംഭീറിനെ ഈ സീസണില്‍ ടീമില്‍ നിലനിര്‍ത്താതിരുന്ന കൊല്‍ക്കത്തയെ നയിക്കുന്നത് ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്കാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യൂസഫ് പഠാന്‍, സൂര്യകുമാര്‍ യാദവ് എന്നിവരെയും ഈ സീസണില്‍ കൊല്‍ക്കത്ത കൈയൊഴിഞ്ഞിരുന്നു. ഇത്തവണ പരിക്ക് കൊല്‍ക്കത്തയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. സൂപ്പര്‍ താരങ്ങളായ ക്രിസ് ലിനും സുനില്‍ നരെയ്‌നും ആന്‍ഡ്രേ റസലും പരിക്കിന്റെ പിടിയിലാണ്. ഇവര്‍ കളിക്കുമെന്നറിയിച്ചിട്ടുണ്ടെങ്കിലും പരിക്ക് പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്കയുണ്ട്. കൂടാതെ സുനില്‍ നരെയ്‌ന്റെ ബൗളിങ് ആക്ഷനെതിരേ പരാതി നിലനില്‍ക്കുന്നതും കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായേക്കും. ജാക്‌സ് കാലിസാണ്  പരിശീലകന്‍.ടീം: ബാറ്റിങ് - ദിനേഷ് കാര്‍ത്തിക്, റോബിന്‍ ഉത്തപ്പ, ക്രിസ് ലിന്‍, നിധീഷ് റാണ, ശുബ്മാന്‍ ഗില്‍, ഇഷാങ്ക് ജാഗി, അപൂര്‍വ് വാങ്കഡെ, റിങ്കു സിങ് . ഓള്‍റൗണ്ടര്‍ - ആന്‍ഡ്രേ റസല്‍, സുനില്‍ നരെയ്ന്‍, ശിവം മവി, കാമറോണ്‍ ഡെല്‍ പോര്‍ട്ട്, ടോം കുറാന്‍ ബൗളര്‍ - മിച്ചല്‍ ജോണ്‍സണ്‍, പീയൂഷ് ചൗള, കുല്‍ദീപ് യാദവ്, കമലേഷ് നാഗര്‍കോട്ടി, വിനയ് കുമാര്‍, ജാവോന്‍ സീറല്‍സ്
Next Story

RELATED STORIES

Share it