Flash News

യെച്ചൂരിയെ തള്ളി സിപിഎം പിബി; കോണ്‍ഗ്രസ് ബന്ധം ആവശ്യമില്ല

യെച്ചൂരിയെ തള്ളി സിപിഎം പിബി; കോണ്‍ഗ്രസ് ബന്ധം ആവശ്യമില്ല
X


ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കേണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് തള്ളിയാണ് പിബി ഇത്തരമൊരു തീരുമാനമെടുത്തത്. മുഖ്യശത്രുവായ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഖ്യമാവാമെന്ന് സീതാറാം യെച്ചൂരിയും സിപിഎം ബംഗാള്‍ ഘടകവും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ബിജെപിയേയും കോണ്‍ഗ്രസിനെയും ഒരു പോലെ ശത്രുക്കളായി കാണണം എന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ദ്ദേശത്തിനൊപ്പമാണ് പോളിറ്റ് ബ്യൂറോ നിന്നത്.
2004നു സമാനമായി ബിജെപി സര്‍ക്കാരിനെ താഴെയിറക്കാനുള്ള നിലപാട് വേണമെന്നായിരുന്നു സീതാറാം യെച്ചൂരിയും ബംഗാള്‍ ഘടകവും ആവശ്യപ്പെട്ടിരുന്നത്. ബിജെപിയെന്ന ഒറ്റ ശത്രുവില്‍ ഊന്നിയുള്ള നയത്തിന് പാര്‍ട്ടി രൂപം നല്‍കണമെന്നായിരുന്നു ഇവരുടെ നിര്‍ദ്ദേശം. എന്നാല്‍ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലെ നയത്തില്‍ നിന്ന് മാറേണ്ട ആവശ്യം ഇല്ലെന്നായിരുന്നു പിബിയിലെ പ്രബല വിഭാഗം വാദിച്ചത്. കേരളത്തില്‍ നിന്നുള്ള നേതാക്കളും ഇതേ അഭിപ്രായമാണ് സ്വീകരിച്ചത്. തുടര്‍ന്ന് ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ സമീപനവും പോളിറ്റ് ബ്യൂറോ തള്ളുകയായിരുന്നു. ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ സമീപനം തള്ളുന്നത് സിപിഎമ്മില്‍ അപൂര്‍വ്വമാണ്.
പൊളിറ്റ് ബ്യൂറോ തീരുമാനം ഈ മാസം 14 മുതല്‍ 16 വരെ നടക്കുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും.അതേസമയം, കോണ്‍ഗ്രസ് ബന്ധം ആകാമെന്ന സീതാറാം യെച്ചൂരിയുടെ നിലപാടും കേന്ദ്ര കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും.
Next Story

RELATED STORIES

Share it