Kottayam Local

യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും: പ്രചാരണങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി

കോട്ടയം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ദിനമായ ഫെബ്രുവരി 17ന് വൈകിട്ട് 4.30ന് മുവാറ്റുപുഴയില്‍ നടക്കുന്ന യൂനിറ്റി മാര്‍ച്ചിന്റെയും ബഹുജന റാലിയുടെയും പൊതുസമ്മേളനത്തിന്റയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചതായി ജില്ലാ പ്രസിഡന്റ് സി എച്ച് നിസാര്‍ മൗലവി, സെക്രട്ടറി കെ എം ഉസ്മാന്‍ എന്നിവര്‍ പറഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, പോസ്റ്റര്‍ പതിക്കല്‍ എന്നിവ പൂര്‍ത്തിയായി. രണ്ടാം ഘട്ടമായി ഹൗസ് കാംപയിന്‍, വിളംബര ജാഥ എന്നിവ നടക്കും. അധികാരത്തിന്റെ തണലില്‍ ഫാഷിസം അതിന്റെ രൗദ്രത ആഘോഷിക്കുകയാണ്. ജനാധിപത്വത്തിന്റെ മുകളില്‍ ഫാഷിസം എന്ന ദുര്‍ഭൂതത്തെ വളരാന്‍ അനുവദിച്ച് കൂടാ. ഫാഷിസത്തിനെതിരായ ജനകീയ ചെറുത്ത് നില്‍പ്പ് ജനാധിപത്യത്തെ ശക്തിപ്പെടുത്തല്‍ കൂടിയാണ്. നിസ്സംഗതയും നിസ്സഹായതയും ഒരു പരിഹാരമല്ല. ചെറുത്ത് നില്‍പ്പും ജനകീയ പ്രതിരോധവും തന്നെയാണ് അതിജീവനത്തിന്റെ ഫലപ്രദമായ വഴി എന്നും’മുഴുവന്‍ ജനാധിപത്യ വിശ്വസികളെയും യൂനിറ്റി മാര്‍ച്ചിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും സി എച്ച് നിസാര്‍ മൗലവി, കെ എം ഉസ്മാന്‍ എന്നിവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it