ടെന്നിസ് ലോകത്തെ ഞെട്ടിച്ച് വിരമിക്കല്‍ പ്രഖ്യാപനവുമായി ഒന്നാം നമ്പര്‍ ആഷ്ലി ബാര്‍ട്ടി
BY FAR23 March 2022 8:00 AM GMT
X
FAR23 March 2022 8:00 AM GMT
സിഡ്നി: വിരമിക്കല്‍ പ്രഖ്യാപനവുമായി ടെന്നിസ് പ്രേമികളെ ഞെട്ടിച്ച് ലോക ഒന്നാം നമ്പര്‍ ആഷ്ലി ബാര്‍ട്ടി. 25കാരിയായ ഓസ്ട്രേലിയന്‍ താരം അല്‍പ്പം മുമ്പ് കണ്ണീരോടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയാണ് പ്രഖ്യാപനം. ടെന്നിസില്‍ നിന്ന് വിരമിക്കാന്‍ പറ്റിയ സമയമായെന്നും പിന്തുണച്ച എല്ലാവര്ക്കും നന്ദിയെന്നും കുറിച്ചാണ് താരത്തിന്റെ വിരമിക്കല്‍. റാക്കറ്റ് താഴെ വയ്ക്കാന്‍ സമയമായി. പുതിയ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടിയാണ് വിരമിക്കല്‍. ശാരീരികമായി ടെന്നിസിനായി കൂടുതല്‍ ഒന്നും ചെയ്യാനാവില്ല-ആഷ്ലി ബാര്‍ട്ടി വ്യക്തമാക്കി. 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍, 2021ല്‍ വിംബിള്‍ഡണ്‍, 2022ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ എന്നിവ താരം സ്വന്തമാക്കിയിരുന്നു. യു എസ് ഓപ്പണില്‍ വനിതാ ഡബിള്‍സ് കിരീടവും സ്വന്തമാക്കിയിരുന്നു.
Next Story
RELATED STORIES
മുസ് ലിം സ്ഥാനാര്‍ഥിയില്ല'; പ്രചാരണസമിതിയില്‍ നിന്ന് രാജിവച്ച്...
27 April 2024 5:52 PM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTലൈംഗികാതിക്രമ പരാതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്...
27 April 2024 9:00 AM GMTസിബിഎസ്ഇ ബോർഡ് പരീക്ഷകൾ 2025-'26 അധ്യയനവർഷം മുതൽ വർഷത്തിൽ രണ്ടുതവണ
27 April 2024 8:57 AM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്...
27 April 2024 5:55 AM GMT'മുസ് ലിം വോട്ട് വേണം, സ്ഥാനാര്‍ഥികളെ വേണ്ട'; മഹാരാഷ്ട്ര കോണ്‍ഗ്രസ്...
27 April 2024 5:48 AM GMT