India

മുസ് ലിം സ്ഥാനാര്‍ഥിയില്ല'; പ്രചാരണസമിതിയില്‍ നിന്ന് രാജിവച്ച് മഹാരാഷ്ട്രാ കോണ്‍ഗ്രസ് നേതാവ്

മുസ് ലിം സ്ഥാനാര്‍ഥിയില്ല; പ്രചാരണസമിതിയില്‍ നിന്ന് രാജിവച്ച് മഹാരാഷ്ട്രാ കോണ്‍ഗ്രസ് നേതാവ്
X

മുംബൈ: കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി മഹാരാഷ്ട്രയിലെയിലെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ മുഹമ്മദ് ആരിഫ് നസീം ഖാന്‍ രംഗത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഒരു മുസ്ലിം നേതാവിനെ പോലും മഹാ വികാസ് അഘാഡി സഖ്യം (എംവിഎ) പരിഗണിച്ചില്ലെന്നും അതിനാല്‍ പ്രചാരണ സമിതിയില്‍ നിന്ന് രാജിവെക്കുന്നതായും അറിയിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അദ്ദേഹം കത്തയച്ചു.

മൊത്തം 48 സീറ്റില്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ പോലും എംവിഎ നിര്‍ത്തിയില്ല. ന്യൂനപക്ഷ സമുദായത്തില്‍നിന്ന് ഒരു മുസ്ലിം സ്ഥാനാര്‍ഥിയേയെങ്കിലും കോണ്‍ഗ്രസ് നോമിനേറ്റ് ചെയ്യുമെന്ന് സംസ്ഥാനത്തെ മുസ്ലിം സംഘടനകളും പാര്‍ട്ടി പ്രവര്‍ത്തകരും കരുതിയിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ അത് സംഭവിച്ചില്ല, കത്തില്‍ അദ്ദേഹം പറഞ്ഞു. ഉദ്ദവ് വിഭാഗം ശിവസേനയുടെയും ശരത് പവാറിന്റെ എന്‍സിപിയുടെയും പിന്തുണയോടെ മഹാരാഷ്ട്രയിലെ 48-ല്‍ 17 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. സംസ്ഥാനത്തെ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയുടെ ഭാഗമാണിവര്‍.

ദീര്‍ഘകാലമായി പിന്തുടരുന്ന പ്രത്യയശാസ്ത്രത്തില്‍നിന്ന് കോണ്‍ഗ്രസ് വ്യതിചലിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ആരിഫ് നസീം ഖാന്‍ പറഞ്ഞു. എന്തുകൊണ്ട് തങ്ങളെ അവഗണിച്ചു എന്നാണ് ന്യൂനപക്ഷ സംഘടനകളും പാര്‍ട്ടി പ്രവര്‍ത്തകരും തന്നോട് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷവിഭാഗത്തോട് എന്തുകൊണ്ട് ഇത്തരത്തിലുള്ള അനീതി കാട്ടുന്നുവെന്ന ചോദ്യത്തെ അഭിമുഖീകരിക്കാന്‍ തനിക്ക് കഴിയുന്നില്ല. എല്ലാ സമുദായങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കുന്ന പ്രത്യയശാസ്ത്രത്തില്‍നിന്നും കോണ്‍ഗ്രസ് വ്യതിചലിച്ചെന്നും ആരിഫ് നസീം ഖാന്‍ വിമര്‍ശിച്ചു.

നേരത്തെ, മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ സീറ്റ് ആരിഫ് നസീം ഖാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടി സിറ്റി യൂനിറ്റ് പ്രസിഡന്റ് വര്‍ഷ ഗെയ്ത്വാതിനെയാണ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത്. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുംബൈയിലെ ചാന്ദിവാലിയില്‍നിന്ന് മത്സരിച്ചെങ്കിലും 409 വോട്ടിന് അദ്ദേഹം പരാജയപ്പെട്ടു.






Next Story

RELATED STORIES

Share it