യുപിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ജയിലിലടച്ചു
BY kasim kzm2 Jan 2018 2:47 AM GMT
kasim kzm2 Jan 2018 2:47 AM GMT
മുസഫര്‍നഗര്‍: പശുവിനെ കൊന്നുവെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികളെ പോലിസ് ജയിലിലടച്ചു. പന്ത്രണ്ടും പതിനാറും വയസ്സുള്ള പെണ്‍കുട്ടികളെയാണ് ജയിലിലടച്ചത്. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കുന്നതിനു പകരം ജില്ലാ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായവരാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് കോടതിയില്‍ ഹാജരാക്കിയത്.മുസഫര്‍നഗറിലെ ഖതൌലിയില് വെള്ളിയാഴ്ചയാണ് സംഭവം. പശുവിനെ കൊന്നുവെന്നാരോപിച്ചു പെണ്‍കുട്ടികളുടെ പിതാവ് നസിമുദ്ദീനെയും മാതാവിനെയുമടക്കം ഒമ്പതുപേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്, മറ്റുള്ളവര്‍ക്കൊപ്പം പെണ്‍കുട്ടികളെയും ജില്ലാ കോടതിയില്‍ ഹാജരാക്കുകയായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായവരാണെന്നു പറഞ്ഞാണ് കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍, ഇവരുടെ ആധാര്‍ കാര്‍ഡില്‍ 2001, 2005 വര്‍ഷങ്ങളിലാണ് ജനനമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം പ്രായപൂര്‍ത്തിയാവാത്തവരെ വിലങ്ങ് അണിയിക്കരുതെന്നും ജയിലിലടയ്ക്കരുതെന്നുമുള്ള നിയമം പാലിക്കപ്പെട്ടില്ല. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പോലിസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി. എന്നാല്‍, അറസ്റ്റിലായവരെല്ലാം കുറ്റം ചെയ്തിട്ടുണ്ടെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് പോലിസ്. ഇവരുടെ പക്കല്‍ നിന്ന് ഇറച്ചിയും കശാപ്പിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും കന്നുകാലികളെയും കണ്ടെത്തിയെന്നാണ് പോലിസ് അവകാശപ്പെടുന്നത്. പെണ്‍കുട്ടികളെ കൂടാതെ മൂന്നു സ്ത്രീകളും അറസ്റ്റ് ചെയ്തവരുടെ കൂട്ടത്തിലുണ്ട്.
Next Story
RELATED STORIES
ക്രിക്കറ്റ് ഒരുപാട് മാറി; ഓള്‍റൗണ്ടര്‍മാര്‍ വംശനാശത്തിലേക്ക്...
4 May 2024 7:52 AM GMTഹാര്‍ദിക്കിനെതിരെ നടപടി; 25 ലക്ഷം രൂപ പിഴ അടയ്ക്കണം
1 May 2024 3:00 PM GMTട്വന്റി-20 ലോകകപ്പ്; വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജുവിന് ആദ്യ പരിഗണന
29 April 2024 12:43 PM GMTഐപിഎല്‍; രാജസ്ഥാന് പ്ലേ ഓഫ് ടിക്കറ്റ്; ക്യാപ്റ്റന്റെ ഇന്നിങ്സുമായി...
27 April 2024 6:12 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMT