Flash News

മോഹന്‍ ഭാഗവത് ആണോ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്?:ഉവൈസി

മോഹന്‍ ഭാഗവത് ആണോ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്?:ഉവൈസി
X


ന്യൂഡല്‍ഹി: അയോധ്യ വിഷയത്തില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. മോഹന്‍ ഭാഗവത് ആണോ ഇന്ത്യയുടെ ചീഫ് ജസ്റ്റിസെന്ന് ഉവൈസി ചോദിച്ചു. അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ തന്നെ രാമക്ഷേത്രം പണിയുമെന്ന ഭാഗവതിന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് ഉവൈസിയുടെ ചോദ്യം. അയോധ്യ വിഷയത്തില്‍ സുപ്രിംകോടതി വിധി പറയുന്നതിന് മുന്‍പ് രാമക്ഷേത്രം പണിയുമെന്ന് പ്രസ്താവന നടത്താന്‍ ഭാഗവതിന് എങ്ങനെയാണ് സാധിക്കുകയെന്ന് ഉവൈസി ചോദിച്ചു.കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ എന്ത് അധികാരത്തിലാണ് ഭാഗവത് ഇത്തരമൊരു പ്രസ്താവന നടത്തിയത്?. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആണ് താനെന്നാണോ മോഹന്‍ ഭാഗവത് സ്വയം കരുതുന്നതെന്നും ഉവൈസി ചോദിച്ചു.
അയോധ്യയിലെ തര്‍ക്കപ്രദേശത്ത് തന്നെ രാമക്ഷേത്രം നിര്‍മിക്കുമെന്ന് മോഹന്‍ ഭാഗവത് ഉഡുപ്പിയില്‍ നടന്ന ധര്‍മ സന്‍സദ് സമ്മേളനത്തില്‍ പറഞ്ഞിരുന്നു.രാമക്ഷേത്രം അയോധ്യയില്‍ നിര്‍മിക്കുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അവിടെ രാമക്ഷേത്രമല്ലാതെ മറ്റൊന്നും ഉണ്ടാവുകയില്ലെന്നുമായിരുന്നു ഭാഗവതിന്റെ പ്രസ്താവന.
Next Story

RELATED STORIES

Share it