മുതിര്‍ന്ന അഭിനേത്രി റീത്ത ഭാദുരി അന്തരിച്ചു
BY Jasmi JMI17 July 2018 6:04 AM GMT
X
Jasmi JMI17 July 2018 6:04 AM GMT
മുബൈ: പ്രമുഖ ബോളിവുഡ് അഭിനേത്രി റീത്ത ഭാദുരി അന്തരിച്ചു. 62 വയസ്സായിരുന്നു. സിനിമകളിലും സീരിയലുകളിലും നിരവധി വേഷങ്ങളില്‍ ശ്രദ്ധേയമായ താരമായിരുന്നു റീത്ത ഭാദുരി. നിമികി മുഖിയ എന്ന സീരിയലിലെ ഇമാര്‍തി ദേവിയുടെ വേഷമാണ് ഒടുവില്‍ അഭിനയിച്ചുകൊണ്ടിരുന്നത്. നടന് ശിശിര്‍ ശര്‍മ്മയാണ് റീത്ത ഭാദുരിയുടെ മരണം ഫെയ്സ്ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ചത്. അഞ്ച് പതിറ്റാണ്ട് സിനിമാരംഗത്ത് നിറഞ്ഞുനിന്ന സാന്നിധ്യമാണ് റീത്ത ഭാദുരി. കഭി ഹാന്‍ കഭി നാ, ക്യാ കെഹ്, ദില്‍ വില്‍ പ്യാര് വ്യാര്‍ തുടങ്ങിയവ റീത്ത അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങളാണ്.മലയാള സിനിമയിലും റീത്ത ഭാദുരി അഭിനയിച്ചിട്ടുണ്ട്. കമല്ഹാസന് നായകനായ കന്യാകുമാരിയിലാണ് റീത്ത വേഷമിട്ടത്. എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി കെ. എസ്. സേതുമാധവന്റെ സംവിധാനത്തില്‍ 1974ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് കന്യാകുമാരി.
Next Story
RELATED STORIES
വെസ്റ്റ് നൈൽ പനി; ആശങ്ക വേണ്ട, ക്ഷീണം മാറാൻ മാസങ്ങളെടുത്തേക്കാം
8 May 2024 4:14 AM GMTതിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMT