kozhikode local

മയക്കു ഗുളികകളും കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍



കൊടുവള്ളി: ലഹരിക്കായി ഉപയോഗിച്ച് വരുന്ന വിവിധ തരം ഗുളികകളും കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. കുന്നമംഗലം പന്തീര്‍പാടം പാലക്കല്‍ മിന്‍സര്‍ ബാബു (39), കല്ലുരുട്ടി മേലേ പാവിട്ട കണ്ടി മുഹമ്മദ് അഫ്‌സല്‍(21), മുക്കം നെല്ലിക്കാപറമ്പ് പുളിക്കല്‍ മുക്കത്ത് പി.എം. ബാദുഷ (എമു - 21 ), എന്നിവരാണ് കൊടുവള്ളി പൊലിസിന്റെ പിടിയിലാവുന്നത്. പൊലിസ് പട്രോളിങ് നടത്തുന്നതിനിടെ ബുധനാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെ കൊടുവള്ളി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിസരത്ത് നിന്നുമാണ് പിടിയിലായത്. സംശയാസ്പദമായി കണ്ട ഇവരെ പിടികൂടി പൊലിസ് ചോദ്യം ചെയ്തപ്പോഴാണ് മയക്ക് ഗുളികകളും കഞ്ചാവും വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണെന്ന് മനസ്സാലായത്. നെട്രോ സെന്‍, മെര്‍ക്ക് .തുടങ്ങിയ ഗുളികളുടെ വന്‍ശേഖരവും കഞ്ചാവുമാണ് ഇവരില്‍ നിന്നും കണ്ടെത്തിയത്. മുക്കത്തെ സ്വകാര്യ ആശുപത്രിയുടെ വ്യാജ ഒപി. ചീട്ടും ഒരു ഡോക്ടറുടെ വ്യാജസിലും, മരുന്നിന്റെ കുറിപ്പടികളും ഇവരില്‍ നിന്നും കണ്ടെത്തുകയുണ്ടായി. മരുന്ന് വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനുമാണ് ആശുപത്രിയുടെയും ഡോക്ടറുടേയും കുറിപ്പടികള്‍ സൂക്ഷിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം മരുന്നുകള്‍ എത്തിച്ച് ആവശ്യക്കാര്‍ക്ക് ഒന്നിന് നൂറ് രൂപ നിരക്കിലാണത്രെ ഇവര്‍ വില്‍പ്പന നടത്തുന്നത്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളാണ് ഇതിന്റെ ആവശ്യക്കാരെന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്താണ് ഇവര്‍ തമ്പടിച്ച് കച്ചവടം നടത്തുന്നത്. കൊടുവള്ളിയിലും ഗുളികകള്‍ വില്‍പ്പനക്കായി എത്തിയതായിരുന്നു സംഘം. താമരശ്ശേരി കോടതി റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it