ബ്രസീല്‍ ടീം കോപ്പ അമേരിയ്ക്കയില്‍ നിന്ന് പുറത്തായി
BY sdq Kappan13 Jun 2016 5:59 AM GMT
X
sdq Kappan13 Jun 2016 5:59 AM GMT
ആരാധകരെ ഞെട്ടിച്ചുകൊണ്ട് ചരിത്രത്തില്‍ ആദ്യമായി ബ്രസീല്‍ ടീം കോപ്പ അമേരിയ്ക്കയില്‍ നിന്ന് പുറത്തായി. വിവാദ ഗോളിലൂടെ പെറു നേടിയ അട്ടിമറി വിജയമാണ് ബ്രസീലിന്റെ ക്വാര്‍ട്ടര്‍ സ്വപ്നങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പെറുവിന്റെ വിജയം. 75ാം മിനിട്ടില്‍ ആര് റൂയിഡിയാസ് ആണ് പെറുവിന് വേണ്ടി വിജയഗോള്‍ നേടിയത്.
[related] ബ്രസീലിന്റെ ഗോള്‍വലയിലേക്ക് റൂയിഡിയാസ് പന്ത് കൈകൊണ്ടു തട്ടിയിടുകയായിരുന്നു. ഇത് റഫറി ഗോളായ പ്രഖ്യാപിച്ചതോടെ ബ്രസീല്‍ കോപ്പയില്‍ നിന്ന് പുറത്തായി. ചരിത്രത്തില്‍ ഇത് ആദ്യമാണ് ബ്രസീല്‍ കോപ്പ അമേരിക്കയില്‍ നിന്ന് ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്. കോപ്പയില്‍ 31 വര്‍ഷത്തിന് ശേഷമാണ് പെറു ബ്രസീലിനെ തോല്‍പ്പിക്കുന്നത്. 1987ലാണ് അവസാനമായ പെറു ബ്രസീലിനെ തോല്‍പ്പിച്ചത്.
ഇക്കുറി പെറുകോര്ട്ടറിലെത്തുന്നത് ഗ്രൂപ്പിലെ രണ്ടാം സ്ഥാനാക്കാരായാണ്്. കൊളംബിയയായിരിക്കും ഇവരുടെ എതിരാളികള്‍.
Next Story
RELATED STORIES
ബലാത്സംഗ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി; ജെഡിഎസ് നേതാവ് എച്ച് ഡി...
4 May 2024 2:32 PM GMTതമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
4 May 2024 2:17 PM GMTനിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMTനവജാത ശിശുവിന്റെ കൊലപാതകം; ആണ് സുഹൃത്തിന് അറിയാമായിരുന്നുവെന്ന്...
4 May 2024 6:06 AM GMTതാനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
4 May 2024 5:50 AM GMT