Breaking News

ബൈക്ക് മറിഞ്ഞ് കുമളിയില്‍ യുവാവ് മരിച്ചു

ബൈക്ക് മറിഞ്ഞ് കുമളിയില്‍ യുവാവ് മരിച്ചു
X
കുമളി:  ബൈക്ക് ഹോട്ടലിലേക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു. കുമളി അട്ടപ്പള്ളം മൈലക്കല്‍ റെന്നിയുടെ മകന്‍ ആല്‍വിന്‍ (19) ആണ് മരിച്ചത്.

രാവിലെ പത്തോടെ ആയിരുന്നു അപകടം. ആല്‍വിന്‍ ഓടിച്ചുവന്ന ബൈക്ക് നിയന്ത്രണംവിട്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഹോട്ടലിന്റെ മുന്‍വശത്തുള്ള ഗ്ലാസ് തകര്‍ന്നു. ഗ്ലാസ് ചില്ലുകള്‍ ശരീരത്തില്‍ തുളഞ്ഞുകയറിയതാണ് മരണകാരണം.

Next Story

RELATED STORIES

Share it