ബെനിറ്റസിനെ റയല്‍ പുറത്താക്കി; സിദാന് പുതിയ കോച്ച്
BY Sumeera SMR6 Jan 2016 3:09 AM GMT
Sumeera SMR6 Jan 2016 3:09 AM GMT
മാഡ്രിഡ്: പരിശീലകന് റാഫേല്‍ ബെനിറ്റസിനെ സ്പാനിഷ് അതികായന്മാരായ റയല്‍ മാഡ്രിഡ് പുറത്താക്കി. പകരം തങ്ങളുടെ മുന്‍ ഇതിഹാസ താരമായ ഫ്രഞ്ച് സൂപ്പര്‍ സിനദിന്‍ സിദാനെ പരിശീലകനായി നിയമിക്കുകയും ചെയ്തു.
റയല്‍ മാനേജ്മെന്റിന്റെ അടിയന്തിര യോഗത്തിലാണ് ബെനിറ്റസിനെ പുറത്താക്കിയതും പകരം സിദാനെ പുതിയ കോച്ചാക്കി നിയമിക്കുകയും ചെയ്തത്. റയല്‍ ബി ടീമിന്റെ പരിശീലനായിരുന്നു സിദാന്.
ഏഴു മാസം മാത്രമാണ് ബെനിറ്റസ് റയലിനെ പരിശീലിപ്പിച്ചത്. മൂന്നു വര്‍ഷത്തെ കരാറിലെത്തിയ ബെനിറ്റസ് റയലിലെ കളിക്കാരുമായും അധികൃതരുമായുണ്ടായിരുന്ന സ്വരചേര്‍ച്ചയാണ് പുറത്താവലില്‍ കലാശിക്കാന്‍ കാരണം.
തന്റെ ഹൃദയവും ആത്മാവും പുതിയ ജോലിക്ക് സമര്‍പ്പിക്കാന്‍ പോവുകയാണെന്ന് പരിശീലകനായി നിയമിച്ചതിനു ശേഷം സിദാന് പ്രതികരിച്ചു. ഡിപോര്‍ട്ടീവോ ലാ കൊരുണക്കെതിരേയാണ് സിദാനു കീഴില്‍ റയല്‍ ആദ്യ മല്സരത്തിനിറങ്ങാനൊരുങ്ങുന്നത്.
2001 മുതല്‍ 2006 വരെ റയലിനു വേണ്ടി കളത്തിലിറങ്ങിയ താരം 155 മല്‍സരങ്ങളില്‍ നിന്ന് 37 ഗോളുകള്‍ നേടിയിട്ടുണ്ട്. 2013 മുതല്‍ റയലിന്റെ അസിസ്റ്റന്റ് പരിശീലകനായ സിദാന് 2014 മുതല്‍ 2016 വരെയാണ് ബി ടീമിന്റെ കോച്ചായി പ്രവര്‍ത്തിച്ചത്.

Next Story
RELATED STORIES
ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ തിളച്ചുമറിഞ്ഞ് യുഎസ് കാംപസുകള്‍;...
27 April 2024 10:48 AM GMTഷവര്‍മ്മ കഴിച്ച യുവാവിന്റെ നില ഗുരുതരം; ഭക്ഷ്യ വിഷബാധയെന്ന് സംശയം
25 Oct 2023 6:00 AM GMTആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ഹൗസ് സര്ജന് ദാരുണാന്ത്യം
24 Aug 2023 5:49 AM GMTവിലക്കയറ്റത്തിനെതിരേ പ്രതിഷേധ വാരം സംഘടിപ്പിക്കും: എസ് ഡിപിഐ
16 Aug 2023 10:37 AM GMTപിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: ജലീല്‍ കരമന
27 May 2023 5:20 AM GMTഫ്രറ്റേണിറ്റി മൂവ്മെന്റ് റിസര്‍വേഷന്‍ സമ്മിറ്റിന് തുടക്കമായി
12 Nov 2022 1:50 PM GMT