Flash News

ബിജെപി ജില്ലാ ഓഫീസിനു നേരെ ബോംബേറ്

ബിജെപി ജില്ലാ ഓഫീസിനു നേരെ ബോംബേറ്
X


തിരുവനന്തപുരം:  തിരുവനന്തപുരം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. സംഭവസമയം ട്യൂട്ടേഴ്‌സ് ലൈനിലെ ഓഫീസില്‍ ആരുമില്ലായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഹെല്‍മെറ്റ് ധരിച്ചത്തിയ രണ്ട് പേര്‍ ബോംബെറിഞ്ഞുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇന്നു വൈകീട്ട് ഒമ്പതുമണിയോടെയായിരുന്നു സംഭവം. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുനേരെ ഡല്‍ഹിയില്‍ ആക്രമണം നടന്നതിനു പിന്നാലെയാണ് ബോംബേറുണ്ടായിരിക്കുന്നത്. യെച്ചൂരിക്കു നേരെ ആക്രമണമുണ്ടായതിനെതിരേ കേരളത്തില്‍ കക്ഷി രാഷ്ട്രീയഭേദമന്യേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

[related]
Next Story

RELATED STORIES

Share it