ഫ്രഞ്ച് ടീമില്‍ ഇടം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഷ്‌നൈഡെര്‍ലിന്‍

ലണ്ടന്‍: വരാനിരിക്കുന്ന യൂ റോ കപ്പ് ഫുട്‌ബോൡനുള്ള ഫ്രാന്‍സ് ടീമില്‍ ഇടംനേടാനാവുമോയെന്ന ആശങ്ക തനിക്കുണ്ടെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡര്‍ മോര്‍ഗന്‍ ഷ്‌നൈഡെര്‍ലിന്‍ പറ ഞ്ഞു. ഈ സീസണില്‍ മാഞ്ചസ്റ്ററിനു വേണ്ടി വളരെ കുറച്ച് മല്‍സരങ്ങളില്‍ മാത്രമേ ഷ്‌നൈഡെര്‍ലിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നുള്ളൂ. ഇത് തന്നെ നിരാശനാക്കുന്നതായും താരം പറഞ്ഞു.
സതാംപ്റ്റനില്‍ നിന്നും കഴിഞ്ഞ സീസണിനുശേഷം മാഞ്ചസ്റ്ററിലേക്കു കൂടുമാറിയ ഷ്‌നൈഡെര്‍ലിന്‍ 28 ലീഗ് മല്‍സരങ്ങളാണ് ടീമിനായി കളിച്ചത്. സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയാത്തത് 26കാരനു തിരിച്ചടിയാവുകയായിരുന്നു.
ക്ലബ്ബില്‍ അവസരം കുറഞ്ഞതോടെ ദേശീയ ടീമില്‍ നിന്നും ഷ്‌നൈഡെര്‍ലിന്‍ മാറ്റിനിര്‍ത്തപ്പെട്ടു. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള ടീമില്‍ നിന്നു താരത്തെ കോച്ച് ദിദിയര്‍ ദെഷാംപ്‌സ് ഒഴിവാക്കിയിരുന്നു. പകരക്കാരനായി ലെസ്റ്റര്‍ സിറ്റി സെന്‍സേഷന്‍ എന്‍ഗോലോ കാന്റെയാണ് ടീമിലെത്തിയത്.
''യൂറോ കപ്പ് ടീമില്‍ 100 ശതമാനവും സ്ഥാനമുറപ്പാണെന്ന് ഞാന്‍ പറയുകയാണെങ്കി ല്‍ അതു നുണയാവും. എന്റെ അവസരങ്ങള്‍ കുറഞ്ഞിട്ടുണ്ട്. എങ്കിലും ഞാന്‍ പ്രതീക്ഷ പൂര്‍ണമായും കൈവിട്ടിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നു ഞാന്‍''-ഷ്‌നൈഡെര്‍ലിന്‍ മനസ്സ്തുറന്നു.
''മാഞ്ചസ്റ്ററിലെത്തുമ്പോള്‍ മുഴുവന്‍ കളികളിലും അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. എന്നാല്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്തതില്‍ നിരാശയുണ്ട്. അടുത്ത സീസണില്‍ ഞാന്‍ ടീമിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തും''- താരം കൂട്ടിച്ചേ ര്‍ത്തു.
Next Story

RELATED STORIES

Share it