Flash News

ഫത്‌വ : സോനുനിഗം തല മുണ്ഡനം ചെയ്തു



മുംബൈ: മുസ്‌ലിം പള്ളികളിലെ ബാങ്ക് വിളിക്കെതിരേ ട്വീറ്റ് ചെയ്തതിനു മതപുരോഹിതന്റെ ഫത്‌വ നേരിടേണ്ടിവന്ന ബോളിവുഡ് ഗായകന്‍ സോനുനിഗം വാര്‍ത്താസമ്മേളനത്തില്‍ വച്ച് തല മുണ്ഡനം ചെയ്തു.ഗായകന്റെ തല മുണ്ഡനം ചെയ്യുന്ന ആള്‍ക്ക് 10 ലക്ഷം രൂപ നല്‍കാമെന്ന് കഴിഞ്ഞദിവസം കൊല്‍ക്കത്തയിലെ മുസ്‌ലിം പണ്ഡിതന്‍ സയ്യദ് ഷാ അതേഫ് അലി അല്‍ഖാദരി ഫത്‌വ പുറപ്പെടുവിച്ചിരുന്നു.കേശാലങ്കാര വിദഗ്ധന്‍ ആലിം ഹക്കീമാണ് വാര്‍ത്താസമ്മേളനത്തിനിടെ ഗായകന്റെ തലമുണ്ഡനം ചെയ്തത്. താന്‍ ബാങ്ക് വിളിക്കെതിരെയല്ല പ്രതികരിച്ചതെന്നും ഉച്ചഭാഷിണിക്കെതിരെയാണെന്നും നിഗം പറഞ്ഞു.അതേസമയം സോനു തന്റെ ഫത്‌വയുടെ പകുതിഭാഗം മാത്രമേ ചെയ്തിട്ടുള്ളൂ. ചെരിപ്പുമാല ഇടണമെന്നുകൂടി ഫത്‌വയില്‍ പരാമര്‍ശിച്ചിരുന്നുവെന്ന് അല്‍ഖാദരി  വാര്‍ത്താചാനലിനോടു പറഞ്ഞു.
Next Story

RELATED STORIES

Share it