പ്രളയക്കെടുതി: 25,050 കോടി വേണ്ടിവരുമെന്ന് ലോകബാങ്ക്

തിരുവനന്തപുരം: പ്രളയവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മൂലം കേരളത്തിലുണ്ടായ ദുരന്തനഷ്ടങ്ങളില്‍ വിവിധ മേഖലകളുടെ പുനസ്ഥാപനത്തിന് 25,050 കോടി രൂപ വേണ്ടിവരുമെന്നു ലോകബാങ്കിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇതു സംബന്ധിച്ച് ലോകബാങ്ക് സംഘം ചീഫ് സെക്രട്ടറി ടോം ജോസ് മുമ്പാകെ റിപോര്‍ട്ട് അവതരിപ്പിച്ചു.
കേരളത്തിലെ ദുരന്തബാധിത പ്രദേശങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ലോകബാങ്കിന്റെയും എഡിബിയുടെ സംഘം സന്ദര്‍ശിച്ചതിന്റെയും വകുപ്പ് സെക്രട്ടറിമാരും ജില്ലാ കലക്ടര്‍മാരുമായി ചര്‍ച്ച ചെയ്തതിന്റെയും അടിസ്ഥാനത്തിലാണു റിപോര്‍ട്ട് അവതരിപ്പിച്ചത്. ദേശീയ സംസ്ഥാനപാതകളുടെ പുനസ്ഥാപനത്തിന് 8550 കോടി രൂപ വേണ്ടിവരുമെന്നാണു പ്രാഥമിക വിലയിരുത്തല്‍.
ലോകബാങ്കിന്റെയും എഡിബിയുടെയും 28 അംഗ സംഘമാണു കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.

Next Story

RELATED STORIES

Share it