Flash News

പെയിന്റ് കമ്പനിയുമായി ലോക്‌നാഥ് ബെഹ്‌റക്ക് എന്താണ് ബന്ധം?: കോടതി

പെയിന്റ് കമ്പനിയുമായി ലോക്‌നാഥ് ബെഹ്‌റക്ക് എന്താണ് ബന്ധം?: കോടതി
X


തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനുകളില്‍ ഒരേ കമ്പനിയുടെ പെയിന്റടിക്കണമെന്ന് നിര്‍ദേശിച്ച് ഉത്തരവിട്ട മുന്‍ പോലീസ് മേധാവിയും നിലവിലെ വിജിലന്‍സ് ഡയറക്ടറുമായ ലോക്‌നാഥ് ബെഹ്‌റക്കെതിരെ വിമര്‍ശനവുമായി തിരുവനന്തപുരം വിജിലന്‍സ് കോടതി. പെയിന്റ് കമ്പനിയുമായി ബെഹ്‌റക്ക് എന്താണ് ബന്ധമെന്ന് കോടതി ചോദിച്ചു. ബെഹ്‌റ ചെയ്തത് തെറ്റല്ലേയെന്ന് ചോദിച്ച കോടതി ഉത്തരവിടുമ്പോള്‍ ബെഹ്‌റ പോലീസ് മേധാവി ആയിരുന്നോ എന്ന സംശയവും പ്രകടിപ്പിച്ചു. ബെഹ്‌റക്കെതിരായ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. ഈ മാസം 20ന് ഹരജി വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it