പെപ്‌സി സമരം ഒത്തുതീര്‍ന്നു : ഇന്നു മുതല്‍ ഫാക്ടറി പ്രവര്‍ത്തിക്കും
BY fousiya sidheek20 Jun 2017 4:26 AM GMT
fousiya sidheek20 Jun 2017 4:26 AM GMT
തിരുവനന്തപുരം: ലേബര്‍ കമ്മീഷണര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ലേബര്‍ കമ്മീഷണറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കഞ്ചിക്കോട് പെപ്‌സികോയിലെ തൊഴില്‍ സമരം ഒത്തുതീര്‍ന്നു. ഒപ്പുവച്ച കരാര്‍ പ്രകാരം ഫാക്ടറി ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കരാര്‍ അനുസരിച്ച് 246 കരാര്‍ തൊഴിലാളികളെ നിലവിലുള്ള രണ്ടു കോണ്‍ട്രാക്റ്റര്‍മാരുടെ കീഴില്‍ ലയിപ്പിക്കും. അതില്‍ 30 തൊഴിലാളികളുടെ കാര്യത്തില്‍ ദീര്‍ഘകാല ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ അനുസരിച്ച് യൂനിയനുകളുമായി ചര്‍ച്ച ചെയ്തു പരിഹാരമുണ്ടാക്കും. റൊട്ടേഷന്‍ വ്യവസ്ഥയില്‍ കോണ്‍ട്രാക്റ്റര്‍ കമ്പനിക്ക് തൊഴിലാളികളെ നല്‍കണം. അവര്‍ക്ക് നിശ്ചിത തോതില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനാണിത്. ഇതില്‍ വിവേചനം കാട്ടാന്‍ പാടില്ലെന്നും കരാറില്‍ വ്യവസ്ഥയുണ്ട്.
Next Story
RELATED STORIES
ബിജെപി പങ്കുവെച്ച വിദ്വേഷ വീഡിയോ ഉടന്‍ നീക്കം ചെയ്യണം; തിരഞ്ഞെടുപ്പ്...
7 May 2024 3:14 PM GMTഹരിയാനയിലെ ബിജെപി സര്‍ക്കാരിന് തിരിച്ചടി; മൂന്ന് സ്വതന്ത്രര്‍ പിന്തുണ...
7 May 2024 1:27 PM GMTഅരവിന്ദ് കെജ്രിവാളിന്റെ ഇടക്കാലജാമ്യം; സുപ്രിം കോടതി വിധി പറയുന്നത്...
7 May 2024 11:51 AM GMTഖാലിസ്ഥാന്‍വാദി സംഘടനകളില്‍നിന്ന് ഫണ്ട് വാങ്ങിയെന്ന്;...
7 May 2024 5:31 AM GMTഝാര്‍ഖണ്ഡിലെ ഇഡി റെയ്ഡില്‍ കണ്ടെടുത്തത് 35 കോടി
7 May 2024 4:34 AM GMTമദ്യനയ അഴിമതിക്കേസ്:ബിആര്‍എസ് നേതാവ് കെ കവിതക്ക് ജാമ്യമില്ല
6 May 2024 8:57 AM GMT