Flash News

പുതുതായി നിര്‍മ്മിക്കുന്ന ബിജെപി ആസ്ഥാന മന്ദിരത്തില്‍ 'മുഖ്യമന്ത്രിയുടെ ഓഫീസ് '

പുതുതായി നിര്‍മ്മിക്കുന്ന ബിജെപി ആസ്ഥാന മന്ദിരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്
X


തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ തറക്കല്ലിട്ട ബിജെപി ആസ്ഥാന മന്ദിരത്തില്‍ മുഖ്യമന്ത്രിക്കും ഓഫീസ്. കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രിക്ക് ചര്‍ച്ചകള്‍ നടത്താനും വിശ്രമിക്കാനുമായാണ് ഓഫീസ് പണിയുന്നത്. ഏഴുനിലകളുള്ള കെട്ടിടത്തില്‍ മുഖ്യമന്ത്രിയുടെയും സംസ്ഥാന അധ്യക്ഷന്റെയും ഓഫീസ് ഒന്നാം നിലയിലായിരിക്കും.
ഒരാഴ്ച മുമ്പാണ് തമ്പാനൂര്‍ അരിസ്റ്റോ ജംഗ്ഷനില്‍ പുതിയ ആസ്ഥാന മന്ദിരിത്ത് അമിത് ഷാ തറക്കല്ലിട്ടത്. മന്ദിരത്തിന്റെ രൂപരേഖയിലാണ് മുഖ്യമന്ത്രിക്ക് ഓഫീസ് ഉള്ളതായി കാണിച്ചിരിക്കുന്നത്. പുതിയ സര്‍ക്കാരിന് കൂടി വേണ്ടിയുള്ളതാണ് ഈ ആസ്ഥാനമെന്ന് ചടങ്ങിനിടെ അമിത്ഷാ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it