പിഎസ്ജിക്ക് സമനിലപ്പൂട്ട്; നാപ്പോളിക്ക് ജയം
BY Sumeera SMR6 March 2016 7:18 PM GMT
Sumeera SMR6 March 2016 7:18 PM GMT
പാരിസ്/റോം: ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാംപ്യന്മാരായ പാരിസ് സെന്റ് ജര്മെയ്നിന് (പിഎസ്ജി) സമനിലക്കുരുക്ക് നേരിട്ടപ്പോള്‍ ഇറ്റാലിയന്‍ ലീഗില്‍ ശക്തരായ നാപ്പോളിക്ക് ജയം.
പോയിന്റ് പട്ടികയില്‍ ബഹുദൂരം മുന്നിലുള്ള പിഎസ്ജിയെ 29ാം റൗണ്ട് മല്‍സരത്തില്‍ താരതമ്യേന ദുര്‍ബലരായ മോണ്ട്പെല്ലറാണ് ഗോള്‍രഹിത സമനിലയില്‍ പിടിച്ചുനിര്‍ത്തിയത്. സമനിലയില്‍ കുരുങ്ങിയെങ്കിലും രണ്ടാം സ്ഥാനക്കാരായ മൊണാക്കോയ്ക്കു മേല്‍ 23 പോയിന്റിന്റെ ആധികാരിക ലീഡുമായി പിഎസ്ജി കിരീടത്തിന് കൈയെത്തും ദൂരത്താണ്.
അതേസമയം, സീസണില്‍ മികച്ച ഫോമിലുള്ള നാപ്പോളി 3-1ന് ചീവോയെയാണ് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷമാണ് ഹോംഗ്രൗണ്ടില്‍ നാപ്പോളിയുടെ തിരിച്ചുവരവ്. നാപ്പോളിക്കു വേണ്ടി ഗോണ്‍സാലോ ഹിഗ്വയ്ന് (ആറാം മിനിറ്റ്), വഌഡ് കിരിചസ് (38), ജോസ് കല്ലെജോണ് (70) എന്നിവരാണ് ലക്ഷ്യംകണ്ടത്. നികോള റിഗോനിയാണ് (രണ്ടാം മിനിറ്റ്) ചീവോയുടെ സ്കോറര്‍.
ലീഗിലെ മറ്റൊരു മല്‍സരത്തില്‍ സംഡോറിയ 3-0ന് വെറോണയെ തോല്‍പ്പിച്ചു.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT