Flash News

പാസ്വാന് ലണ്ടനില്‍ ഹൃദയശസ്ത്രക്രിയ



ന്യൂഡല്‍ഹി: കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ ലണ്ടനിലെ റോയല്‍ ബ്രോപ്ടണ്‍ ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് പാസ്വാന്റെ കുടുംബം അറിയിച്ചു. പാസ്വാന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഈമാസം 14 വരെ അദ്ദേഹത്തിന് ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. അദ്ദേഹം നേരത്തെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പാസ്വാന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ വകുപ്പുകളുടെ ചുമതല കൃഷിമന്ത്രി രാധാമോഹന്‍ സിങിന് നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it