Flash News

പാരീസ് ആക്രമണം; അക്രമികളിലൊരാളെ കൂടി തിരിച്ചറിഞ്ഞു, തോക്കും കാറും കണ്ടെടുത്തു

പാരീസ് ആക്രമണം; അക്രമികളിലൊരാളെ കൂടി തിരിച്ചറിഞ്ഞു, തോക്കും കാറും കണ്ടെടുത്തു
X
paris-attackപാരീസ്: പാരീസില്‍ ആക്രമണം നടത്തി 120 ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളിലൊരാളെ കൂടി പോലിസ് തിരിച്ചറിഞ്ഞു.അള്‍ജീരിയന്‍ പാരമ്പര്യമുള്ള 29കാരനായ ഫ്രഞ്ചുകാരനെയാണ് തിരിച്ചറിഞ്ഞത്. ഇദേഹം ക്രിമിനല്‍ റെക്കോര്‍ഡുള്ളയാളാണ്. 2013,2014ല്‍ ഇദേഹം സിറിയയിലേക്ക് യാത്രചെയ്തതായി രേഖകളുണ്ട്. ഇദേഹത്തിന്റെ ആറു ബന്ധുക്കളെ പോലിസ് തടഞ്ഞുവെച്ചിരിക്കുകയാണ്.

ബാത്തക്ലാനില്‍ ഇയാളാണ് ആക്രമണം നടത്തിയത്. ഇതില്‍ 89 പേര്‍ മരിക്കുകയും നിരവധി ആളുകള്‍ വീല്‍ചെയറിലാവുകയും ചെയ്തിരിക്കുകയാണ്.
ഇതിനിടെ ആക്രമണപരമ്പരയ്ക്ക് പ്രതികാരമായി ഫ്രഞ്ച് യുദ്ധവിമാനങ്ങള്‍ ഐഎസിന്റെ സിറിയയിലെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കി. റാക്ഖ കേന്ദ്രീകരിച്ചാണ് വ്യോമസേന ആക്രമണം നടത്തുന്നത്.129 പേരാണ് ഐഎസിന്റെ നേതൃത്വത്തില്‍ പാരീസില്‍ നടന്ന ആക്രമണത്തില്‍ ആകെ കൊല്ലപ്പെട്ടത്.352 പേര്‍ക്ക് ഗുരുതര പരിക്കാണ് ഉള്ളത്.

മരിച്ചവരിലേറെയും യുവാക്കളെന്നാണ് ഡി ലാ റിപ്പബ്ലിക്കിലെ ക്രിസ്റ്റഫര്‍ ഫെര്‍നാഡോ പറഞ്ഞത്. അക്രമികള്‍ ഉപയോഗിച്ചതായി സംശയിക്കുന്ന രണ്ട് കാറുകളും കണ്ടെടുത്തിട്ടുണ്ട്.രണ്ടാമത്തെ കാറില്‍ നിന്നും എകെ 47 റൈഫിളും കണ്ടെടുത്തതായി പോലിസ് അറിയിച്ചു.മൂന്ന് പേരെ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it