പാനൂര്‍ സംഭവം: കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കണം- എസ്ഡിപിഐ

കണ്ണൂര്‍: പാനൂര്‍ തങ്ങള്‍പീടികയില്‍ ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‌ല്യാരെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞെന്ന വിധത്തിലുള്ള കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
രാഷ്ട്രീയലാഭത്തിനുവേണ്ടി തികച്ചും വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നു മതപണ്ഡിതരും പ്രസ്ഥാനങ്ങളും മാറിനില്‍ക്കണം. ഉറൂസിനെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ലീഗിലെയും എസ്‌കെഎസ്എസ്എഫിലെയും ഒരുവിഭാഗത്തിന്റെ നീക്കമാണ് കുപ്രചാരണങ്ങള്‍ക്കു പിന്നില്‍. മുന്‍വര്‍ഷങ്ങളിലെല്ലാം കക്ഷിരാഷ്ട്രീയഭേദെമന്യേ നാട്ടുകാരെയെല്ലാം ഉള്‍പ്പെടുത്തിയാണ് ഉറൂസ് നടത്താറുള്ളത്. എന്നാല്‍, ഇത്തവണ എസ്‌കെഎസ്എസ്എഫിന്റെ നിയന്ത്രണത്തില്‍ നടത്താന്‍ ഒരുവിഭാഗം നടത്തിയ ഗൂഢാലോചനയാണ് പ്രശ്‌നങ്ങള്‍ക്കു വഴിവച്ചത്. സംഭവത്തില്‍ എസ്ഡിപിഐയെ വലിച്ചിഴയ്ക്കാനുള്ള കുല്‍സിതശ്രമം തികച്ചും അപലപനീയമാണ്. സഹ്‌റ കോളജ് ചെയര്‍മാന്‍ മഖ്ദൂം തങ്ങളുടെ നിര്‍ദേശപ്രകാരം സഹ്‌റ കോളജ് പിആര്‍ഒയുടെ നേതൃത്വത്തിലുള്ള ബാഡ്ജ് ധരിച്ച വോളന്റിയര്‍മാരാണ് കൊടിവച്ച കാര്‍ അകത്തു കടത്തരുതെന്നു നിര്‍ദേശിച്ചത്.
ഇതേച്ചൊല്ലിയുണ്ടായ നിസ്സാര തര്‍ക്കത്തെ പാര്‍ട്ടിയുടെ തലയില്‍ കെട്ടിവയ്ക്കുകയും കുപ്രചാരണം നടത്തുകയുമായിരുന്നു ലീഗിനു വിടുപണി ചെയ്യുന്ന എസ്‌കെഎസ്എസ്എഫിലെ ഒരുവിഭാഗം. രാഷ്ട്രീയലാഭത്തിനു വേണ്ടി നാട്ടിലെ സമാധാനം തകര്‍ക്കുകയും ഭിന്നിപ്പുണ്ടാക്കുകയും ചെയ്യുന്നവരെ ജനം തിരിച്ചറിയണമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it