Flash News

പാക് സ്ഥാനപതിയുടെ വിസാ ഓഫര്‍ അനുപം ഖേര്‍ നിഷേധിച്ചു

പാക് സ്ഥാനപതിയുടെ വിസാ ഓഫര്‍ അനുപം ഖേര്‍ നിഷേധിച്ചു
X
anupam

[related]

ന്യൂഡല്‍ഹി:കഴിഞ്ഞ ദിവസം പാകിസ്താന്‍ വിസ നിഷേധിച്ച ബോളിവുഡ് താരം അനുപം ഖേറിന് പാക് സ്ഥാനപതിയുടെ വിസാ ഓഫര്‍. പാക് സ്ഥാനപതി അബ്ദുല്‍ ബാസിത് ആണ് അനുപം ഖേറിന് പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ ഇന്ന് വിസ അനുവദിച്ചത്.എന്നാല്‍ അനുപം ഖേര്‍ വിസ വേണ്ടെന്ന് വച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് അനുപം ഖേര്‍ വിസ  നിഷേധിച്ച കാര്യം അറിയിച്ചത്. വിസ അനുവദിച്ചതിന് നന്ദിയുണ്ടെന്നും താന്‍ മറ്റു പരിപാടികള്‍ക്ക് ഡേറ്റ് നല്‍കിയതിനാല്‍ വരാന്‍ സാധ്യമല്ലെന്നും ഖേര്‍ അറിയിച്ചു.

കറാച്ചിയില്‍ വെള്ളിയാഴ്ച തുടങ്ങുന്ന ചതുര്‍ദിന സാഹിത്യോല്‍സവത്തില്‍ പങ്കെടുക്കുന്നതിനാണ് ഖേര്‍ വിസയ്ക്ക് അപേക്ഷിച്ചത്. ഇന്ത്യയില്‍നിന്നു ക്ഷണിക്കപ്പെട്ട 18 പേരില്‍ അനുപം ഖേറിനു മാത്രമാണ് കഴിഞ്ഞ ദിവസം വിസ നിഷേധിച്ചത്. പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ കടുത്ത ദുഃഖവും നിരാശയുമുണ്ടെന്ന് ഖേര്‍ പറഞ്ഞു. എന്നാല്‍, അനുപം ഖേര്‍ വിസയ്ക്ക് അപേക്ഷ നല്‍കിയിരുന്നില്ലെന്ന് പാകിസ്താന്‍ ഹൈക്കമ്മീഷന്റെ മാധ്യമവിഭാഗം തലവന്‍ മന്‍സൂര്‍ മേമന്‍ പറഞ്ഞു. ഖേറിന്റെ വിസയെപ്പറ്റി ഒന്നും അറിയില്ലെന്ന് സാഹിത്യോല്‍സവ സംഘാടകരും അറിയിച്ചു.
ഇന്ത്യയില്‍ അസഹിഷ്ണുത ഇല്ലെന്ന് ഖേര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എഴുത്തുകാരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അക്കാദമി അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്ന നടപടിക്കെതിരേയും ഖേര്‍ രംഗത്ത് വന്നിരുന്നു.
Next Story

RELATED STORIES

Share it