Flash News

പഴയതെല്ലാം മറക്കും; കൂടിക്കാഴ്ച്ച് വിജയമെന്ന് ട്രംപും കിമ്മും

പഴയതെല്ലാം മറക്കും; കൂടിക്കാഴ്ച്ച് വിജയമെന്ന് ട്രംപും കിമ്മും
X

സിംഗപ്പൂര്‍ സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച്ച പൂര്‍ത്തിയായി. പഴയതെല്ലാം മറക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഇരുനേതാക്കളും പറഞ്ഞു. ഭൂതകാലം മറക്കുമെന്ന് ട്രംപും നിര്‍ണായക മാറ്റത്തിന് ലോകം സാക്ഷ്യം വഹിക്കുമെന്ന് കിമ്മും  വ്യക്തമാക്കി. ഇരുനേതാക്കളും നിര്‍ണായകമായി കരാറുകളില്‍ ഒപ്പിട്ടു.

സിംഗപ്പൂരാണ് ചരിത്ര കൂടിക്കാഴ്ചയ്ക്ക് വേദിയായത്. ഇരുവരും ഹസ്തദാനം ചെയതാണ് പ്രാദേശിക സമയം രാവിലെ 9ന് (ഇന്ത്യന്‍ സമയം 6.30) ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. കൂടിക്കാഴ്ച്ച നാല് മണിക്കൂറോളം നീണ്ടു. ഉത്തരകൊറിയയുടെ ആണവനിരായുധീരണമായിരുന്നു പ്രധാന അജണ്ട.

സിംഗപ്പൂരിലെ കാപെല്ല ഹോട്ടലിലാണ് കൂട്ടിക്കാഴ്ച നടന്നത്. ഇതാദ്യമായാണ് ഭരണത്തിലിരിക്കുന്ന ഒരു അമേരിക്കന്‍ പ്രസിഡന്റും ഒരു ഉത്തരകൊറിയന്‍ നേതാവും മുഖാമുഖം ചര്‍ച്ച നടത്തുന്നത്. സമ്പൂര്‍ണ ആണവ നിരായുധീകരണത്തിന് ഉത്തരകൊറിയ തയ്യാറായാല്‍ പകരമായി അവര്‍ക്ക് പ്രത്യേക സുരക്ഷ ഉറപ്പാക്കുമെന്നതാണ് യുഎസിന്റെ വാഗ്ദാനം.
Next Story

RELATED STORIES

Share it