പമ്പയില്‍ മാലിന്യസംസ്കരണ പ്ലാന്റിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും: മന്ത്രി വി എസ് ശിവകുമാര്‍
BY Sumeera SMR11 Nov 2015 2:58 AM GMT
Sumeera SMR11 Nov 2015 2:58 AM GMT
ശബരിമല: സന്നിധാനത്തെ മാതൃകയില്‍ അടുത്ത തീര്‍ഥാടന കാലത്തിനു മുമ്പ് പൂര്‍ത്തിയാവുന്ന നിലയില്‍ പമ്പയില്‍ ആരംഭിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് മന്ത്രി വി എസ് ശിവകുമാര്‍. സന്നിധാനത്ത് ആധുനിക മാലിന്യ സംസ്കരണ പ്ലാന്റിന്റെയും മറ്റ് പ്രോജക്ടുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 23 കോടി മുടക്കി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സന്നിധാനത്ത് നിര്‍മിച്ച മാലിന്യ പ്ലാന്റിന് പ്രതിദിനം അഞ്ച് ദശലക്ഷം ലിറ്റര്‍ മാലിന്യം സംസ്കരിക്കാന്‍ ശേഷിയുണ്ട്. പമ്പാനദി മാലിന്യമുക്തമാക്കുന്നതിന് ഈ പദ്ധതി സഹായിക്കും. അഞ്ച് കോടി മുടക്കി സന്നിധാനത്ത് ആരംഭിക്കുന്ന ആധുനിക ആശുപത്രി സമുച്ചയത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു.
കൂടാതെ 39 കോടി ചെലവില്‍ ശരംകുത്തിയില്‍ പുതുതായി പണികഴിപ്പിച്ച ക്യൂ കോംപ്ലക്സ്, പമ്പയിലെ റെസ്റ്റോറന്റ് ബ്ലോക്ക്, നിലയ്ക്കലിലെ റോഡുകളുടെയും പാര്‍ക്കിങ് യാര്‍ഡുകളുടെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. രാജു ഏബ്രഹാം എംഎല്‍എ അധ്യക്ഷ വഹിച്ചു. ആന്റോ ആന്റണി എംപി, ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉന്നതാധികാര സമിതി ചെയര്മാന് കെ ജയകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ സി പി രാമരാജ പ്രേമ പ്രസാദ്, ദേവസ്വം സെക്രട്ടറി കെ ആര് ജ്യോതിലാല്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് കെ സജീവന് പങ്കെടുത്തു. പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ കരാറുകാരന് അജിത് ഹരിദാസിലനെയും, എന്‍ജിനീയര്‍ വിശ്വനാഥമേനോനെയും മന്ത്രി ചടങ്ങില്‍ ആദരിച്ചു.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT