malappuram local

പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ജില്ലാ പഞ്ചായത്ത്



മലപ്പുറം: ജില്ലാ ആശുപത്രികള്‍ കേന്ദ്രീകരിച്ച് പനി പ്രതിരോധ-ചികില്‍സാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന ആശുപത്രി സൂപ്രണ്ടുമാരുടെ യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ജില്ലാ ആശുപത്രികളില്‍ പകല്‍ മുഴു സമയവും പനി ബാധിതര്‍ക്ക് ചികില്‍സ നല്‍കും. പനി ബാധിതരുടെ തിരക്കു കാരണം ജീവനക്കാര്‍ അനുഭവിക്കുന്ന പ്രയാസം പരിഹരിക്കാന്‍ പാലിയേറ്റീവ് പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, യുവജന സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനം ഉപയോഗപ്പെടുത്തും. അധിക ഡോക്ടര്‍മാരുടെ സേവനം കരാര്‍ അടിസ്ഥാനത്തില്‍ പ്രയോജനപ്പെടുത്തും. മരുന്നുകള്‍ ആവശ്യാനുസരണം ലഭ്യമാക്കും. കൊതുക് വലയും പനി ബാധിച്ചവര്‍ക്ക് നല്‍കും. ജില്ലാ പഞ്ചായത്തിന് മികച്ച ആരോഗ്യ പ്രവര്‍ത്തനത്തിന് ലഭിച്ച പുരസ്‌കാര തുക പനി ബാധിച്ചവരുടെ ചികില്‍സാ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി മൂന്ന് ജില്ലാ ആശുപത്രികളിലും ചിലവഴിക്കും. ജില്ലാ ഹോമിയോ ആശുപത്രിയില്‍ പനി പിടിപെടാതിരിക്കുന്നതിനുള്ള പ്രതിരോധമരുന്ന് ആവശ്യക്കാര്‍ക്കെല്ലാം നല്‍കും. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ സംസാരിച്ചു
Next Story

RELATED STORIES

Share it