പദ്ധതികള്‍ക്കുള്ള പാരിസ്ഥിതികഅനുമതി: ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒന്നുമുതല്‍ - മന്ത്രി

തിരുവനന്തപുരം: മുന്‍കൂര്‍ പാരിസ്ഥിതികാനുമതി വേണ്ട പദ്ധതികള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി ലഭിക്കുന്നതിനുള്ള കേന്ദ്ര പദ്ധതിപ്രകാരം സംസ്ഥാനത്ത് ബി കാറ്റഗറി വിഭാഗത്തില്‍പ്പെട്ട പദ്ധതികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
ഓണ്‍ലൈനായി സ്വീകരിക്കുന്ന അപേക്ഷകളില്‍ സംസ്ഥാനതല വിദഗ്ധസമിതിയുടെ(എസ്ഇഎസി) പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷം സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ അതോറിറ്റിയുടെ(എസ്ഇഐഎഎ) തീരുമാനത്തിനും വിധേയമായാണ് അനുമതി നല്‍കുന്നത്. അപേക്ഷ നല്‍കിയതു സംബന്ധിച്ച രശീതിയും അപേക്ഷയുടെ നിജസ്ഥിതിയും കംപ്യൂട്ടര്‍ സംവിധാനത്തിലൂടെ ലഭിക്കും. പാരിസ്ഥിതികാനുമതി നല്‍കുന്നതില്‍ ഉണ്ടാവുന്ന കാലതാമസം ഒഴിവാക്കുന്നതിനും കൂടുതല്‍ ഫലപ്രദവും സുതാര്യവുമായി അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനും ഈ കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ സംവിധാനം പ്രയോജനപ്പെടുത്താം. സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ അതോറിറ്റിക്കുള്ള അപേക്ഷയും ആവശ്യമായ രേഖകളും ഡിസംബര്‍ ഒന്നുമുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ലി്ശൃീിാലിരേഹലമൃമിരല.ിശര.ശി എന്ന വെബ്‌സൈറ്റിലാണ് ഇതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ രേഖകളും സഹിതം അപേക്ഷയുടെ ഒരു സെറ്റ് മെംബര്‍ സെക്രട്ടറി, സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ അതോറിറ്റി, ദേവികൃപ, പള്ളിമുക്ക്, പേട്ട പിഒ, തിരുവനന്തപുരം-14 വിലാസത്തില്‍ നല്‍കണം. അപേക്ഷ സമര്‍പ്പിക്കുന്നതിന് നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷകര്‍ക്കും ബാധകമായിരിക്കും.
Next Story

RELATED STORIES

Share it