നോയ്ഡയില്‍ യുവാക്കള്‍ക്കു നേരേ പോലിസ് വെടിവയ്പ്‌

നോയ്ഡ: ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ യുവാക്കള്‍ക്കുനേരെ വെടിയുതിര്‍ത്ത പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. രണ്ടു യുവാക്കള്‍ക്കാണ് വെടിയേറ്റത്. ഒരുയുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരെയും രണ്ട് കോ ണ്‍സ്റ്റബിള്‍ മാരെയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞരാത്രി യുവാക്കള്‍ വരുകയായിരുന്ന വാഹനം തടഞ്ഞുനിര്‍ത്തിയ ശേഷം പോലിസ് വെടിവയ്ക്കുകയായിരുന്നു. 25കാരനായ ജിതേന്ദ്ര യാദവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന സുനില്‍ എന്ന യുവാവിന് കാലിനും പരിക്കേറ്റു. തങ്ങളെ കൊലപ്പെടുത്തി ഏറ്റുമുട്ടലില്‍ മരിച്ചെന്നു വരുത്താനായിരുന്നു ശ്രമമെന്ന് സുനില്‍ പറഞ്ഞിരുന്നു. യാദവിനെ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാജ ഏറ്റുമുട്ടലില്‍ യുവാക്കളെ കൊല്ലപ്പെടുത്താനായിരുന്നു പോലിസിന്റെ നീക്കമെന്ന് ജിതേന്ദ്ര യാദവിന്റെ ബന്ധുക്കള്‍ പ്രതികരിച്ചു. വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്നാണ് വെടിവയ്‌പെന്നു ഗൗതം ബുദ്ധ നഗര്‍ പോലിസ് പറഞ്ഞു. വെടിവയ്പ് നടത്തിയ ഇന്‍സ്‌പെക്ടറുടെ തൊക്ക് കണ്ടുകെട്ടിയതയി ഗൗതം ബുദ്ധ നഗര്‍ എസ്എസ്പി ലൗകുമാര്‍ അറിയിച്ചു. വെടിയേറ്റ ചെറുപ്പക്കാരന്റെ മൂത്ത സഹോദരനുമായി ട്രെയിനി ഇന്‍സ്‌പെക്ടര്‍ക്കുണ്ടായിരുന്ന വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ മനസ്സിലായത്. മറ്റ് പോലിസുകാരുടെ പങ്ക് സംബന്ധിച്ചും അന്വേഷണം തുടരുകയാണെന്നും എസ്എസ്പി പറഞ്ഞു.
Next Story

RELATED STORIES

Share it