Football

ചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്‌സയും ഇന്ന് നേര്‍ക്ക് നേര്‍

ചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്‌സയും ഇന്ന് നേര്‍ക്ക് നേര്‍
X

ക്യാംപ് നൗ: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ഈ സീസണിലെ ആദ്യ രണ്ട് സെമിഫൈനലിസ്റ്റുകളുടെ കാര്യത്തില്‍ തീരുമാനമാകും. ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദത്തില്‍ ബാഴ്‌സലോണ പി എസ് ജിയെയും അത്‌ലറ്റികോ മാഡ്രിഡ് ഡോര്‍ട്മുണ്ടിനെയും നേരിടും. ബാഴ്‌സലോണയും പി എസ് ജിയും തമ്മിലുള്ള രണ്ടാം പാദം മത്സരം നടക്കുന്നത് ബാഴ്‌സലോണയില്‍ വച്ചാണ്. പാരീസില്‍ നടന്ന ആദ്യപാദത്തില്‍ 3-2 എന്ന സ്‌കോറിന് ബാഴ്‌സലോണ വിജയിച്ചിരുന്നു. ഇന്ന് ജയിച്ച് സെമി ഉറപ്പിക്കാനാണ് ബാഴ്‌സയുടെ ലക്ഷ്യം.


രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ നടക്കുന്നത് ജര്‍മനിയില്‍ വെച്ചാണ്. ഡോര്‍ട്മുണ്ടിന്റെ ഹോം ഗ്രൗണ്ടായ സിഗ്‌നല്‍ ഇടുന പാര്‍ക്കില്‍ വെച്ച് ഡോര്‍ട്മുണ്ടും അത്‌ലറ്റിക്കോയും തമ്മില്‍ ഏറ്റുമുട്ടും. മാഡ്രിഡില്‍ നടന്ന ആദ്യ പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അത്‌ലറ്റികോ മാഡ്രിഡ് വിജയിച്ചിരുന്നു. ഇന്ന് എവേ ഗ്രൗണ്ടിലും ആ മികവ് പുലര്‍ത്തി സെമി ടിക്കറ്റ് ഉറപ്പിക്കാനാവും മാഡ്രിഡിന്റെ ലക്ഷ്യം.



ഈ രണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലെയും വിജയികളാകും ആദ്യ സെമിയില്‍ ഏറ്റുമുട്ടുക. നാളെയാണ് ശേഷിക്കുന്ന രണ്ട് ക്വാര്‍ട്ടര്‍ ഫൈനലുകളും നടക്കുന്നത്. ഇന്നത്തെ മത്സരങ്ങള്‍ രാത്രി 12.30ന് സോണി ലൈവില്‍ തല്‍സമയം കാണാം.




Next Story

RELATED STORIES

Share it