ernakulam local

നൂതന സാങ്കേതിക വിദ്യയുമായി ആദിശങ്കരയിലെ വിദ്യാര്‍ഥികള്‍

കാലടി: നിങ്ങളുടെ വീടുകളില്‍ വൈദ്യുതി പോയാല്‍ ഇനി കെഎസ്ഇബി ഓഫിസില്‍ വിളിച്ചു പറയേണ്ടതില്ല. അത് കെഎസ്ഇബി ഓഫിസില്‍ ഉള്ളവര്‍ക്ക് അപ്പോള്‍ തന്നെ അറിയുവാന്‍ കഴിയും. അത്തരത്തിലുളള കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് കാലടി ആദിശങ്കര എന്‍ജീനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍. കംപ്യൂട്ടര്‍ സയന്‍സിലേയും ഐടിയിലേയും ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ ആലാപ് പി ജോഷി, അതുല്‍ ബ്ലസന്‍, അരുണ്‍ വര്‍ഗീസ്, ജോയല്‍ വര്‍ഗീസ്, അഖില്‍ പി വി എന്നിവര്‍ ചേര്‍ന്നാണ് ഓട്ടോമാറ്റിക് പവര്‍ ഫെയ്‌ലിയര്‍ അലര്‍ട്ട് സിസ്റ്റം വികസിപ്പിച്ചിരിക്കുന്നത്. ഇതുവഴി വൈദ്യുതി ലൈനുകളില്‍ വൈദ്യുത പ്രവാഹത്തിന് എന്തെങ്കിലും തടസ്സം നേരിടുകയൊ വോള്‍ട്ടേജ് വ്യതിയാനമോ വന്നാല്‍ അടുത്തുളള ഇലട്രിസിറ്റി ഓഫിസിലേക്ക് നിര്‍ദേശം എത്തുകയും ഓട്ടോമാറ്റിക്കായി വൈദ്യുതി ഓഫാകുന്നതിനോടൊപ്പം എവിടെയാണ് തകരാറായിക്കുന്നതെന്നും മനസ്സിലാവും. ഇതിനായി വിവിധ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ജിഎസ്എം മൊഡ്യൂള്‍ സംവിധാനം സ്ഥാപിക്കും. വൈദ്യുതി ലൈനില്‍ എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ കെഎസ്ഇബി ഓഫിസിലെ മെബൈലിലേക്കോ കംപ്യൂട്ടറിലേക്കോ മെസേജ് വരും. 5000 രൂപയില്‍ താഴെ മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് ഈ ഉപകരണം വികസിപ്പിച്ചെടുക്കാന്‍ ചെലവായത്. അധ്യപകനായ അജയ് ബേസിലിന്റെ കീഴിലാണ് വിദ്യാര്‍ഥികള്‍ ഓട്ടോമാറ്റിക് പവര്‍ ഫെയ്‌ലിയര്‍ അലര്‍ട്ട് സിസ്റ്റം വികസിപ്പിച്ചെടുത്തത്. വിദ്യാര്‍ഥികളുടെ ഈ കണ്ടുപിടിത്തത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ. പി സി നീലകണ്ഠന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it