Flash News

നീറ്റ് ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം

നീറ്റ് ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം
X
stethoscope-book-final
ന്യൂഡല്‍ഹി: മെഡിക്കല്‍-ഡെന്റല്‍ കോഴ്‌സുകളിലേക്ക് ദേശീയതലത്തില്‍ നടത്തുന്ന ഏകീകൃത പൊതുപ്രവേശനപ്പരീക്ഷ (നീറ്റ്) അടുത്തവര്‍ഷത്തേക്കു നീട്ടിയ ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവച്ചു. സംസ്ഥാനങ്ങളുടെ പരീക്ഷ എഴുതുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക ്‌നീറ്റില്‍ നിന്ന് ഇളവ് നേടാം.ഓര്‍ഡിനന്‍സ് സംബന്ധിച്ച വിവാദത്തെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ രാഷ്ട്രപതിയെ കണ്ട് വിശദീകരണം നല്‍കിയിരുന്നു. നിയമ വിദഗ്ദരുമായി നടത്തിയ ചര്‍ച്ചകള്‍ക്കും കേന്ദ്രത്തില്‍ നിന്നുള്ള വിശദീകരണത്തിനും ശേഷമാണ് ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പ് വെച്ചത്. ഇന്ന്  ചൈന സന്ദര്‍ശനത്തിന് പുറപ്പെടുംമുമ്പാണ് രാഷ്ട്രപതി ഒപ്പ് വെച്ചത്. രാഷ്ട്രപതി അംഗീകരിച്ചതോടെ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നു. ഇതുപ്രകാരം നീറ്റ് അടുത്ത വര്‍ഷം മുതല്‍ നടത്തിയാല്‍ മതി. ഓര്‍ഡിനന്‍സ് നിയമമാവുന്നതോടെ കേരളം കഴിഞ്ഞ മാസം നടത്തിയ പരീക്ഷയ്ക്കും സാധുത ലഭിക്കും.
എന്നാല്‍ ഓര്‍ഡിനന്‍സ്  ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്ന നിലപാടില്‍ സങ്കല്പ് എന്ന സംഘടന രംഗത്തെത്തിയിട്ടുണ്ട്.

[related]
Next Story

RELATED STORIES

Share it