നാലുവയസ്സുകാരിയെ തട്ടിയെടുത്ത് ബലാല്‍സംഗം ചെയ്തു കൊന്നു
BY kasim kzm3 Jun 2018 2:42 AM GMT
kasim kzm3 Jun 2018 2:42 AM GMT
ചണ്ഡീഗഡ്: ഹരിയാനയില്‍ നാലു വയസ്സുകാരിയായ ബാലികയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത ശേഷം കുത്തിക്കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം വീട്ടിനുള്ളിലെ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു. ഫരീദാബാദ് ജില്ലയിലെ അസൗടി ഗ്രാമത്തില്‍ വ്യാഴാഴ്ചയാണു സംഭവം. കുട്ടിയുടെ പിതാവിന്റെ മധുരപലഹാരക്കടയിലെ ജീവനക്കാരനായ ഭോല(24) എന്നയാളാണ് കുട്ടിയെ ബലാല്‍സംഗം ചെയ്ത—ത്.
ഉച്ചയ്ക്ക് 1.30ഓടെ ഭോല കടയില്‍ നിന്നിറങ്ങുകയും വീട്ടില്‍ കൊണ്ടുപോയി വിടാമെന്നു പറഞ്ഞ് കുട്ടിയെ ഒപ്പം കൊണ്ടുപോവുകയുമായിരുന്നു. എന്നാല്‍ ഏറെ വൈകീട്ടും ഭോലയെയോ കുട്ടിയെയോ കാണാത്തതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ ഭോലയുടെ വീട്ടിലെത്തി തിരച്ചില്‍ നടത്തി. തുടര്‍ന്നാണ് വീട്ടിനുള്ളിലെ വലിയ പെട്ടിയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെടുന്നതിനു മുമ്പ് കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു.

Next Story
RELATED STORIES
ക്രിക്കറ്റ് ഒരുപാട് മാറി; ഓള്‍റൗണ്ടര്‍മാര്‍ വംശനാശത്തിലേക്ക്...
4 May 2024 7:52 AM GMTഹാര്‍ദിക്കിനെതിരെ നടപടി; 25 ലക്ഷം രൂപ പിഴ അടയ്ക്കണം
1 May 2024 3:00 PM GMTട്വന്റി-20 ലോകകപ്പ്; വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജുവിന് ആദ്യ പരിഗണന
29 April 2024 12:43 PM GMTഐപിഎല്‍; രാജസ്ഥാന് പ്ലേ ഓഫ് ടിക്കറ്റ്; ക്യാപ്റ്റന്റെ ഇന്നിങ്സുമായി...
27 April 2024 6:12 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMT