Flash News

ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: ശ്രീകാന്ത്, പ്രണോയി, സിന്ധു, സൈന സെമിയില്‍

ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: ശ്രീകാന്ത്, പ്രണോയി, സിന്ധു, സൈന സെമിയില്‍
X


നാഗ്പൂര്‍: നാഗ്പൂരില്‍ നടക്കുന്ന ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ അന്താരാഷ്ട്ര താരങ്ങളായ കിഡംബി ശ്രീകാന്തും എച്ച് എസ്സ് പ്രണോയിയും പി വി സിന്ധുവും സൈന നെഹ്‌വാളും സെമിയില്‍ കടന്നു. സിന്ധു ആന്ധ്ര പ്രദേശിന്റെ ശ്രീയാന്‍ശി പര്‍ദേശിയെ 21-11, 21-16 ന് തോല്‍പിച്ചാണ് സെമിയില്‍ പ്രവേശിച്ചത്. രണ്ട് അന്താരാഷ്ട്ര താരങ്ങള്‍ മല്‍സരിച്ച ക്വാര്‍ട്ടറില്‍ മലയാളി താരം എച്ച് എസ് പ്രണോയ് 22-20, 21-19 എന്ന സ്‌കോറിന് പി കശ്യപിനെ പരാജയപ്പെടുത്തി സെമി ഉറപ്പിച്ചു. ശ്രീകാന്ത് ശുഭം പജാപതിയുടെ കടുത്ത വെല്ലുവിലിയെ അതിജീവിച്ച് 21-17, 23-21 ന് തോല്‍പിച്ച് സെമിയില്‍ കടന്നു.  സൈന നെഹ്‌വാള്‍ ആകാര്‍ശി കശ്യപിനെ 21-17, 21-10 ന് തോല്‍പിച്ച് സെമിയില്‍ കടന്നു. അതേ സമയം സായ് പ്രണീത് കിവാര്‍ട്ടരില്‍ ശുഭങ്കര്‍ ഡേയിനോട് 21-13, 21-18, 22-20 എന്ന സ്‌കോറുകള്‍ക്ക് അട്ടിമറി തോല്‍വി ഏറ്റുവാങ്ങി.
Next Story

RELATED STORIES

Share it