Flash News

ദരിദ്ര കുടുംബത്തിലെ കുട്ടികള്‍ നേരത്തെ പ്രായപൂര്‍ത്തിയാകുമോ?

ദരിദ്ര കുടുംബത്തിലെ കുട്ടികള്‍ നേരത്തെ പ്രായപൂര്‍ത്തിയാകുമോ?
X


മെല്‍ബണ്‍: ദരിദ്രകുടുംബത്തിലെ കുട്ടികള്‍ നേരത്തെ പ്രായപൂര്‍ത്തിയാകുമെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ മര്‍ഡോക് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ(എംസിആര്‍ഐ) ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. സമ്പന്ന കുടുംബത്തിലെ കുട്ടികളേക്കാള്‍ നേരത്തെ ദരിദ്ര കുടുംബത്തിലെ കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമെന്ന് പഠനത്തില്‍ പറയുന്നു. ഓസ്‌ട്രേലിയയിലെ പത്തിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള 3700 കുട്ടികളിലാണ് പഠനം നടത്തിയത്. ഈ കാലയളവില്‍ ശരീരത്തിന്റെ വളര്‍ച്ച, തൊലിക്കും ശബ്ദത്തിനും വരുന്ന മാറ്റങ്ങള്‍,പെണ്‍കുട്ടികളിലെ ആര്‍ത്തവം തുടങ്ങി ശാരീരികമായും മാനസികമായും ഇവര്‍ക്ക് വരുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട നല്‍കാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു.
രക്ഷിതാക്കളില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ 19 ശതമാനം ആണ്‍കുട്ടികളും 21 ശതമാനം പെണ്‍കുട്ടികളും 10 വയസിനും 11നും ഇടയില്‍ തന്നെ പ്രായപൂര്‍ത്തിയാകുന്നുണ്ടെന്ന് കണ്ടെത്തി.
സമ്പന്ന കുടുംബങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് ദരിദ്ര കുടുംബങ്ങളിലെ ആണ്‍കുട്ടികള്‍ നാല് മടങ്ങ് വേഗത്തിലും പെണ്‍കുട്ടികള്‍ രണ്ട് മടങ്ങ് വേഗത്തിലും പ്രായപൂര്‍ത്തിയാകുന്നുവെന്നാണ് പഠനം തെളിയിക്കുന്നത്. ന്യൂസിലാന്റില്‍ നടത്തിയ പഠനത്തിലും ഇതേ റിപ്പോര്‍ട്ടാണ് ലഭിച്ചതെന്നും ഗവേഷകര്‍ പറയുന്നു. ദരിദ്ര കുടുംബത്തിലെ കുട്ടികള്‍ നേരത്തെ പ്രായപൂര്‍ത്തിയാകുമെന്ന് പഠനത്തില്‍ പറയുന്നുണ്ടെങ്കിലും ഇതിനുള്ള കാരണം കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it