ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം: കുഞ്ഞിന് ചികില്‍സ ഉറപ്പാക്കിയെന്ന് ആശുപത്രി അധികൃതര്‍

കൊച്ചി: ദമ്പതികള്‍ തമ്മിലുള്ള വഴക്കിനെത്തുടര്‍ന്ന് ചികില്‍സ തടസ്സപ്പെട്ട ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെന്നും ചികില്‍സ ആരംഭിച്ചതായും ആശുപത്രി അധികൃതര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
കരള്‍ ദാതാവുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഉള്‍പ്പെടെ നടത്തിവരികയാണ്. ചികില്‍സാ ചെലവിനായി തിരു—വനന്തപുരം പൂജപ്പുരയിലെ എസിബിടി അക്കൗണ്ടിലേ—ക്ക് 2,91,054 രൂപയാണു ലഭിച്ചത്. ഇതില്‍ നിന്ന് 1,60,000 രൂപ കുട്ടിയുടെ മാതാവ് പിന്‍വലിച്ചിട്ടുണ്ട്. ഈ അക്കൗണ്ടില്‍ അവശേഷിക്കുന്നത് 1,30,530 രൂപ മാത്രമാണ്.
കുട്ടിയുടെ ആരോഗ്യനില, ചികില്‍സാ ചെലവുകള്‍, സര്‍ജറിയുമായി ബന്ധപ്പെട്ട കാര്യങ്ങളും മൊത്തം ചെലവു സംബന്ധിച്ചും ആശുപത്രി അധികൃതര്‍ അറിയിക്കണമെന്നു കോടതി വ്യക്തമാക്കി. ഹരജിക്കാരനായ പിതാവിനും കുഞ്ഞിന്റെ മാതാവിനും ആശുപത്രിയില്‍ കുഞ്ഞിനെ ശുശ്രൂഷിക്കുന്നതിനു കോടതി അനുമതി നല്‍കിയിട്ടുമുണ്ട്.
ഭാര്യയും ഭാര്യാ പിതാവും ചേര്‍ന്നു തന്റെ ഒമ്പതു മാസം പ്രായമുള്ള മകള്‍ അലിയ ഫാത്തിമയ്ക്ക് ചികില്‍സ നിഷേധിക്കുന്നുവെന്നും കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
Next Story

RELATED STORIES

Share it