തോട്ടുമുഴി-കാഞ്ഞിരപ്പാറ റോഡ് നിര്‍മാണം: സ്ഥലം നല്കിയ കുടുംബങ്ങളുടെ വീട് അപകട ഭീഷണിയില്‍
BY Sumeera SMR5 Jun 2016 4:55 AM GMT
Sumeera SMR5 Jun 2016 4:55 AM GMT
താമരശ്ശേരി: റോഡ് നിര്‍മാണത്തിനു സ്ഥലം വിട്ടുകൊടുത്ത കുടുംബങ്ങള്‍ കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയില്‍. കോടഞ്ചേരി മുറമ്പാത്തി തോട്ടുമുഴി പടിക്കത്തൊടി അബ്ബാസ്, സഹോദരി നെയ്യന് ബിയ്യൂട്ടി എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായത്. തോട്ടുമുഴി-കാഞ്ഞിരപ്പാറ റോഡ് നിര്‍മാണത്തിനു ഇവര്‍ ഭൂമി വിട്ടു കൊടുത്തിരുന്നു.
ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചു നിര്‍മിക്കുന്ന റോഡിന് ഇരുപുറങ്ങളിലും ഉള്ളവര്‍ നാലുമീറ്റര്‍ വീതം വിട്ടു കൊടുക്കാനായിരുന്നു ധാരണ. എന്നാല്‍ ഇവരുടെ ഭൂമി അധികമായി ഇടിച്ചെടുത്തതായി ആരോപണം ഉയരുന്നു. ഏറെ ഉയരത്തിലുള്ള മണ്ണ് അശാസ്ത്രീയമായി ഇടിച്ചതാണ് വീടുകള്‍ ഏതു സമയത്തും നിലം പൊത്തുന്ന അവസ്ഥയുണ്ടാവാന്‍ കാരണമായിരിക്കുന്നത്. മഴ പെയ്തതോടെ വീടിന്റെ തറയില്‍ വിള്ളല്‍ വീഴുകയും മണ്ണിടിയാനും തുടങ്ങിയിരിക്കുന്നു. ഭയന്ന കുടുംബങ്ങള്‍ ബന്ധുവീട്ടിലേക്ക് താമസം മാറ്റി. സ്വത്തിനും ജീവനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍, എംഎല്‍എ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് സഹോദരങ്ങള്‍.

Next Story
RELATED STORIES
ഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTഅരവിന്ദ് കെജ് രിവാളിന് ഇടക്കാല ജാമ്യം
10 May 2024 9:00 AM GMTഅഹമ്മദാബാദിലെ ദര്‍ഗ ആക്രമിച്ച് കാവിക്കൊടി കെട്ടി ഹിന്ദുത്വ വാദികള്‍
10 May 2024 8:49 AM GMT