തെക്കന്‍ ചൈനാ കടലില്‍ പ്രകോപനവുമായി വീണ്ടും യുഎസ്

ബെയ്ജിങ്: തെക്കന്‍ ചൈനാ കടലിലെ തര്‍ക്കമേഖലയിലെ കൃത്രിമ ദ്വീപുകളിലൊന്നിന് സമീപത്തുകൂടി ബി-52 ബോംബര്‍ വിമാനം പറത്തിയ യുഎസ് നടപടി ഗുരുതര പ്രകോപനമാണെന്നു ചൈന. സംഭവമുണ്ടായ ഡിസംബര്‍ 10 നു ചൈനീസ് സൈന്യത്തിന് അതീവ ജാഗ്രതാനിര്‍ദേശം നല്‍കുകയും മേഖല വിടാന്‍ യുഎസ് വിമാനത്തിന് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. നാന്‍ഷ എന്നു വിളിക്കുന്ന കൃത്രിമ ദ്വീപിനു സമീപത്തുക്കൂടി ബി-52 ബോംബര്‍ വിമാനം പറത്തി സംഘര്‍ഷാവസ്ഥ വര്‍ധിപ്പിക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്ന് ചൈനീസ് പ്രതിരോധമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യുഎസ് നടപടി സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. പരാതി പരിശോധിച്ചുവരുകയാണെന്ന് പെന്റഗണ്‍ വ്യക്തമാക്കി.
തെക്കന്‍ ചൈനാ കടലിലെ മൂന്നിലൊരു ഭാഗം വരുന്ന വിശാല പ്രദേശത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ചൈനയും അയല്‍രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. നേരത്തേ ചൈനയുടെ സമുദ്രമേഖലയില്‍ യുഎസ് പടക്കപ്പല്‍ അതിക്രമിച്ചുകയറിയതിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ വാക്‌പോര് നടന്നിരുന്നു.
Next Story

RELATED STORIES

Share it