തൃപ്പൂണിത്തുറയില്‍ രാജീവിന് പരിഗണന; എറണാകുളം ജില്ലാ സിപിഎം പ്രാഥമിക പട്ടികയായി
BY Sumeera SMR9 March 2016 4:41 AM GMT
Sumeera SMR9 March 2016 4:41 AM GMT
കൊച്ചി: എറണാകുളം ജില്ലയിലെ സിപിഎം സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടികയ്ക്ക് ഏകദേശ രൂപമായി. ജില്ലാ സെക്രട്ടറി പി രാജീവ് തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മല്‍സരിക്കണമെന്നാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം. വിവിധ മണ്ഡലങ്ങളിലേക്ക് പലരുടെയും പേരുകള്‍ സെക്രട്ടേറിയറ്റില്‍ നിര്ദേശിക്കപ്പെട്ടുവെങ്കിലും അന്തിമ ധാരണയിലെത്തിയിട്ടില്ല. അടുത്ത ദിവസം ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ചര്‍ച്ച ചെയ്ത ശേഷമാവും സ്ഥാനാര്‍ഥി പട്ടിക സംസ്ഥാന കമ്മിറ്റിക്ക് നല്‍കുക.
ജില്ലയില്‍ സിപിഎം മല്‍സരിക്കുന്ന പത്ത് സീറ്റുകളില്‍ വൈപ്പിന്‍- എസ് ശര്‍മ, എറണാകുളം- അഡ്വ. എം അനില്‍കുമാര്‍, തൃക്കാക്കര- ഡോ. സെബാസ്റ്റിയന് പോള്‍, കെ എന്‍ ഉണ്ണികൃഷ്ണന്, സി എം ദിനേശ് മണി, കൊച്ചി-ഡോ. ജെ ജേക്കബ്, കെ ജെ മാക്സി, ഷാജി ജോര്‍ജ്, കളമശ്ശേരി- കെ ചന്ദ്രന്‍പിള്ള, സക്കീര്‍ഹുസൈന്‍, എ എം യൂസഫ്, കുന്നത്തുനാട്- അഡ്വ. ഷൈജി ശിവജി, വേലായുധന്, പെരുമ്പാവൂര്‍- അഡ്വ. എന്‍ സി മോഹനന്, സാജു പോള്‍, ആലുവ- വി സലിം, പിറവം- എം ജെ ജേക്കബ്, ഡോ. അജേഷ് എന്നീ പേരുകളാണ് ചര്‍ച്ചകളില്‍ ഉയര്‍ന്നത്.
എന്നാല്‍ പിറവം സീറ്റില്‍ സിപിഎം മല്‍സരിക്കുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കേരളാ കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം മൂവാറ്റുപുഴയില്‍ മല്‍സരിക്കാന്‍ താല്പര്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ മൂവാറ്റുപുഴ സിപിഐയുടെ സീറ്റാണ്. പിറവം സിപിഐക്കു നല്കി മൂവാറ്റുപുഴ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിന് നല്‍കുന്നത് സംബന്ധിച്ചും ചര്‍ച്ച നടക്കുന്നുണ്ട്.

Next Story
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT