Alappuzha local

തുറവൂരും കായംകുളവും മാവേലിക്കരയും മുന്നില്‍

കായംകുളം: റവന്യൂ ജില്ലാ കലോല്‍സവത്തിലെ മൂന്നാംദിന മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 201 പോയിന്റോടെ തുറവൂര്‍ ഉപജില്ലയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 217 പോയിന്റോടെ കായംകുളം ഉപജില്ലയും യുപി വിഭാഗത്തില്‍ 84 പോയിന്റ് നേടി മാവേലിക്കര ഉപജില്ലയും മുന്നേറുന്നു.
ഹയര്‍സെക്കന്‍ഡറിയില്‍ 198 പോയിന്റുമായി കായംകുളവും ഹൈസ്‌കൂള്‍ യുപി വിഭാഗങ്ങളില്‍ യഥാക്രമം 194, 80 പോയിന്റുകളുമായി ചേര്‍ത്തല ഉപജില്ലയും തൊട്ടുപിന്നില്‍. കലോല്‍സവം മൂന്നുനാള്‍ പിന്നിട്ടപ്പോള്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 65ഉം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 55ഉം യുപിയില്‍ 22 ഇനങ്ങളും പൂര്‍ത്തിയായി. യുപി വിഭാഗം അറബിക് കലോല്‍സവത്തില്‍ 40 പോയിന്റോടെ കായംകുളവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 70 പോയിന്റുമായി ചേര്‍ത്തലയും മുന്നേറുന്നു.
സംസ്‌കൃത കലോല്‍സവത്തിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 45 പോയിന്റ് നേടി തുറവൂരും യുപി വിഭാഗത്തില്‍ 65 പോയിന്റുമായി ഹരിപ്പാടും മുന്നിലാണ്. സ്‌കൂള്‍ വിഭാഗത്തിലെ യുപി, എച്ച്എസ് തലത്തില്‍ യഥാക്രമം 35, 71 പോയിന്റുകളുമായി ചേര്‍ത്തല ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ മുന്നിട്ടു നില്‍ക്കുന്നു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 84 പോയിന്റോടെമാന്നാര്‍ നായര്‍ സമാജം എച്ച്എസ്എസ് ആണ് മുന്നില്‍. സംസ്‌കൃത കലോല്‍സവത്തില്‍ തുറവൂരിര്‍ ടിഡിഎച്ച്എസ്എസ് (ഹൈസ്‌കൂള്‍ വിഭാഗം), മണ്ണാറശാല യുപി സ്‌കൂള്‍ (യുപി) എന്നിവയും മുന്നേറ്റം തുടരുന്നു.
അറബിക് കലോല്‍സവത്തില്‍ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂള്‍ എച്ച്എസ് വിഭാഗത്തിലും പനവേലി എസ്എന്‍ഡിഎസ്‌വൈ യുപി സ്‌കൂള്‍ യുപി വിഭാഗത്തിലും മുന്നിലാണ്.
Next Story

RELATED STORIES

Share it