kasaragod local

തീരം ശാന്തമായി; ഇന്നലെ കടലിലിറക്കിയത് 25 ബോട്ടുകള്‍

കാസര്‍കോട്: ഓഖി ചുഴലിക്കാറ്റിനേ തുടര്‍ന്ന് പ്രക്ഷുബ്ദമായിരുന്ന കടല്‍ ശാന്തമായതോടെ കടലിന്റെ മക്കള്‍ക്ക് ആശ്വാസമായി. ഇന്നലെ കാസര്‍കോട് കസബ കടപ്പുറത്ത് നിന്ന് 25 ബോട്ടുകളാണ് മല്‍സ്യത്തൊഴിലാളികള്‍ കടലിലിറക്കിയത്. ഉച്ചയോടെ വിവിധ ഇനം മല്‍സ്യങ്ങളുമായി ബോട്ടുകള്‍ കരയടുത്തു. കഴിഞ്ഞ 30നാണ് ഓഖി ചുഴലിക്കാറ്റിനേ തുടര്‍ന്ന് ബോട്ടുകള്‍ മല്‍സ്യബന്ധനത്തിന് പോകാതെയായത്.
ഇതേ തുടര്‍ന്ന് മല്‍സ്യത്തൊഴിലാളികള്‍ പട്ടിണിയിലായിരുന്നു. ഇന്നലെ കടല്‍ ശാന്തമായെങ്കിലും കടലില്‍ മല്‍സ്യബന്ധനം നടത്തുമ്പോള്‍ വലയില്‍ അഴുക്ക് വരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. മല്‍സ്യം കൂടുതല്‍ പ്രതീക്ഷിച്ചാണ് കടലിലിറങ്ങിയത്. എന്നാല്‍ പ്രതീക്ഷിച്ചത്ര മല്‍സ്യം കിട്ടിയില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഒരു ബോട്ടില്‍ അഞ്ച് പേരടങ്ങുന്നവരാണ് മല്‍സ്യ ബന്ധനത്തിന് പോയത്.
കടല്‍ ശാന്തമായതോടെ മല്‍സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ പ്രതീക്ഷയിലാണ്. സര്‍ക്കാര്‍ ഒരാഴ്ച്ചത്തേക്ക് സൗജന്യ റേഷന്‍ നല്‍കിയിരുന്നു. എന്നാല്‍ പെന്‍ഷന്‍ പറ്റുന്ന മല്‍സ്യതൊഴിലാളി കുടുംബങ്ങള്‍ക്കും എപിഎല്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഇത് ലഭിച്ചില്ലെന്നും പരാതിയുണ്ട്. കാസര്‍കോട് കസബ ട്രോളിങ് ബോട്ട് അസോസിയേഷന്റെ കീഴില്‍ രജിസ്‌ട്രേഷന്‍ ചെയ്ത ബോട്ടുകളുടെ എണ്ണം 32 ഉം അല്ലാത്തവ 12 ഓളം വരുമെന്നും അസോസിയേഷന്‍ പ്രസിഡന്റ് മാധവന്‍ തേജസിനോട് പറഞ്ഞു. പല ബോട്ടകള്‍ക്കും സബ്‌സിഡി ഇനത്തില്‍ ഡീസല്‍ ലഭിക്കാത്തത് നാല് വര്‍ഷത്തോളമായെന്നും അദ്ദേഹം പററഞ്ഞു.
അതേസമയം അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ മീന്‍പിടിക്കാന്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ക്ഷോഭം ശക്തമായതിനാല്‍ വടക്കന്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലേക്കും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മീന്‍പിടിക്കാന്‍ പോകരുതെന്നും അറിയിച്ചു.
Next Story

RELATED STORIES

Share it