kasaragod local

തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം; മാവോവാദി പ്രവര്‍ത്തകനെ കോടതിയില്‍ ഹാജരാക്കി

കാസര്‍കോട്: ഹൊസ്ദുര്‍ഗ്, നീലേശ്വരം പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ ഭരണകൂടത്തിനെതിരേ സായുധ കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന കേസില്‍ പ്രതിയായ മാവോവാദി പ്രവര്‍ത്തകനെ വന്‍ പോലിസ് സന്നാഹത്തോടെ ജില്ലാ കോടതിയില്‍ ഹാജരാക്കി.
തൃശൂരിലെ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മാവോവാദി ഇസ്മായിലിനെയാണ് ഇന്നലെ രാവിലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്.
കലാപാഹ്വാനം നടത്തുന്ന പോസ്റ്ററുകള്‍ പതിച്ച മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇസ്മായിലിനേയും അനൂപ് മാത്യുവിനേയും ഒരു വര്‍ഷം മുമ്പാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഹൊസ്ദുര്‍ഗിലും നീലേശ്വരത്തും പോസ്റ്ററുകള്‍ പതിച്ചത് ഇവരാണെന്ന് വ്യക്തമായത്. തുടര്‍ന്ന്  ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയില്‍ ജഡ്ജ് ഇല്ലാതിരുന്നതിനാല്‍ ജില്ലാ അഡീ. സെഷന്‍സ് (ഒന്ന്) കോടതി ഇസ്മായിലിന്റെ റിമാന്റ് നീട്ടി.
കൂട്ടുപ്രതിയായ അനൂപ്മാത്യു കോയമ്പത്തൂര്‍ ജയിലില്‍ കഴിയുകയാണ്. തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്നും ഭരണകൂടത്തിനെതിരേ സായുധകലാപം നടത്തണമെന്നും പരാമര്‍ശിക്കുന്ന പോസ്റ്ററുകളാണ് പതിച്ചിരുന്നത്.
Next Story

RELATED STORIES

Share it