kozhikode local

തപാല്‍ സമരം രണ്ടാഴ്ച പിന്നിട്ടു; സമരപ്പന്തലില്‍ യാത്രയയപ്പ്‌

കോഴിക്കോട്: തപാല്‍ ജീവനക്കാര്‍ 14 ദിവസമായി തുടരുന്ന അനിശ്ചിതകാല പണിമുടക്ക് പൂര്‍ണ്ണം . 33 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി സര്‍വീസില്‍ നിന്നും വിരമിക്കുന്ന ചുലൂര്‍ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ ടി സുജനന് സമരം ചെയ്യുന്ന ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി. യോഗത്തില്‍ എ വി വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. എന്‍എഫ്പിഇ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ആര്‍ ജൈനേന്ദ്രകുമാര്‍ ഉപഹാരം നല്‍കി.
14-ാം ദിവസത്തെ ധര്‍ണ സമരസഹായ സമിതി ചെയര്‍മാന്‍ വി എ എന്‍ ഉദ്ഘാടനം ചെയ്തു. സമരം ചെയ്യുന്ന ജീവനക്കാരും കുടുബാംഗങ്ങളും ഇന്നുരാവിലെ ഒമ്പതിന് കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസില്‍ എത്തിച്ചേരണമെന്ന് എന്‍എഫ്പിഇ, എഫ്എന്‍പിഒ നേതാക്കള്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it