തടി പിടിക്കുമ്പോള്‍ ഇടഞ്ഞ ആന രണ്ടാം പാപ്പാനെ കുത്തിക്കൊന്നു

പെരുമ്പാവൂ ര്‍: തടി പിടിക്കുന്നതിനിടയില്‍ ഇടഞ്ഞ ആന രണ്ടാം പാപ്പാനെ കുത്തിക്കൊലപ്പെടുത്തി. കുറുപ്പംപടി പരവത്തുകുടി വീട്ടില്‍ നാരായണന്റെ മകന്‍ പ്രകാശ് (48) ആണ് കൊല്ലപ്പെട്ടത്. കോടനാട് ഇളമ്പകപ്പിള്ളിയില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. തൃപ്പൂണിത്തുറ ദേവസ്വം വക ശ്രീഹരി എന്ന ആനയാണ് രണ്ടാം പാപ്പാനായ പ്രകാശിനെ കുത്തിക്കൊന്നത്. മൂന്ന് മാസങ്ങള്‍ക്കു മുമ്പാണ് പ്രകാശ് ആനയുടെ രണ്ടാം പാപ്പാനായി ചുമതലയേറ്റത്. ഒന്നാം പാപ്പാന്‍ പരിയാരം സ്വദേശി വിശ്വനാഥന്‍ വടമെടുക്കാന്‍ പോയ സമയത്ത് കൊമ്പില്‍ പിടിച്ച് നീക്കി നിര്‍ത്താന്‍ ശ്രമിച്ച പ്രകാശിനെ ആന തട്ടിവീഴ്ത്തി കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ ഉടനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കമലമ്മയാണ് മരിച്ച പ്രകാശിന്റെ മാതാവ്. ഭാര്യ പ്രസന്ന. മകന്‍ വിഷ്ണു.
Next Story

RELATED STORIES

Share it