kannur local

ഡെങ്കിപ്പനി പടരുന്നു; മാലിന്യമൊഴുക്കിന് അറുതിയില്ല

മട്ടന്നൂര്‍: മേഖലയില്‍ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും വ്യാപകമാവുമ്പോഴും ഓവുചാലുകളിലൂടെ മലിനജലം ഒഴുക്കിവിടുന്നതിന് അറുതിയില്ല. മട്ടന്നുര്‍ നഗരത്തിലെ ചില സ്വകാര്യ ആശുപത്രികളും ഹോട്ടലുകളും ഇപ്പോഴും മാലിന്യം നഗരസഭയുടെ ഓവുചാലിലൂടെയാണ് ഒഴുക്കിവിടുന്നത്.
കഴിഞ്ഞ ദിവസം തലശ്ശേരി റോഡിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള മാലിന്യം ഒഴുകി വിട്ടതിനെതിരേ നഗരസഭ അധികൃതര്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. പ്രസ്തുത സ്ഥാപനത്തിനെതിരേ മുമ്പും പലതവണയും നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. എന്നിട്ടും കാര്യക്ഷമമായ നടപടികളില്ലാത്തതിനാല്‍ മാലിന്യമൊഴുക്കല്‍ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഈ മേഖലയിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തത്.
മട്ടന്നൂര്‍ കട്ടന്‍കവര്‍, ഇല്ലം മുല ഭാഗങ്ങളിലാണ് ഏറ്റവും കുടുതല്‍ ഡെങ്കിപ്പനി ഈ വര്‍ഷം റിപോര്‍ട്ട് ചെയ്തത്. ഈ ചെറിയ പ്രദേശത്ത് മാത്രം 15ഓളം പേര്‍ക്കാണ് കഴിഞ്ഞ മാസം ഡെങ്കിപ്പനി പിടിപ്പെട്ടത്.
ഇതിനു പുറമെ കുയിലൂര്‍ തില്ലങ്കേരി, കൂടാളി, എന്നിവിടങ്ങളില്‍ നിന്നു ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി ബാധിച്ചവര്‍ മിക്കവരും സ്വകാര്യ ആശുപതിയില്‍ ചികിത്സ തേടുന്നത് കാരണം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം സംബസിച്ച് ആരോഗ്യ വകുപ്പിന് കൃത്യമായ വിവരം ലഭിക്കാത്തത് കാരണം പ്രതിരോധം പ്രവര്‍ത്തനം വേണ്ടവിധത്തില്‍ നടത്താന്‍ ആരോഗ്യ വകുപ്പിനും കിയുന്നില്ല. വെളിയമ്പ്ര, പഴശ്ശി ഡാം പരിസരം ,പെരിയത്തില്‍, പറയനാട് എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തം പടര്‍ന്ന് പിടിച്ചത്. മഞ്ഞപ്പിത്തം പിടിപ്പെട്ടവരില്‍ ദുരിഭാഗവും ആശുപത്രികളില്‍ എത്താതെ നാട്ടുവൈദ്യം ചികില്‍സ തേടുന്നത് കാരണം മത്തപ്പിത്തം പിടിപ്പെട്ടവരുടെ കണക്കും കൃത്യമായി ആരോഗ്യ വകുപ്പിന് ലഭിക്കുന്നില്ല.
ആരോഗ്യമന്ത്രിയുടെ നാട്ടില്‍ തന്നെ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ളവ പെരുകിയതോടെ ആരോഗ്യ വകുപ്പ് ശക്തമായ ജാഗ്രത നിര്‍ദേശവുമായി രംഗത്തെത്തിയിട്ടുണ്ട്. കൊതുകു വളരുന്നത് തടയാന്‍ ഫോഗിങ് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞ ദിവസം മട്ടന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. നഗരം ഉള്‍ക്കൊള്ളുന്ന രണ്ടു വാര്‍ഡുകളില്‍ ശുചീകരണം പ്രവര്‍ത്തനം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it